Asianet News MalayalamAsianet News Malayalam

പ്രസവശേഷം ഭാരം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളിതാ...

പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടതെന്ന് ഡോ.രോഹിണി പറഞ്ഞു.
നിങ്ങളുടെ ശരീരം മുഴുവനും ചലനം നിലനിർത്താൻ പതിവായി നടക്കുക. ഗർഭാവസ്ഥയുടെ ഭാരം വേഗത്തിൽ കുറയ്ക്കാൻ ആരംഭിക്കുന്നതിനുള്ള ഏറ്റവും ലളിതവും മികച്ചതുമായ മാർഗ്ഗം പതിവ് നടത്തത്തിനും വേഗത കുറഞ്ഞ ഓട്ടത്തിനും പോകുക എന്നതാണ്. 
 

easy ways to lose weight post pregnancy
Author
First Published Nov 23, 2022, 1:44 PM IST

പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുഞ്ഞിന്റെ കാര്യങ്ങൾ മുഴുവൻ ശ്രദ്ധിക്കേണ്ടത് മുൻഗണന അർഹിക്കുന്ന കാര്യമായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിന് ജിമ്മിൽ പോകാനോ വ്യായാമം ചെയ്യാനോ സമയം കിട്ടാറില്ല. ഗർഭധാരണത്തിന് ശേഷമുള്ള ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ന്യൂട്രീഷനിസ്റ്റും സിഇഒയുമായ ഡോ. രോഹിണി പാട്ടീൽ പറഞ്ഞു.

പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടതെന്ന് ഡോ.രോഹിണി പറഞ്ഞു.
നിങ്ങളുടെ ശരീരം മുഴുവനും ചലനം നിലനിർത്താൻ പതിവായി നടക്കുക. ഗർഭാവസ്ഥയുടെ ഭാരം വേഗത്തിൽ കുറയ്ക്കാൻ ആരംഭിക്കുന്നതിനുള്ള ഏറ്റവും ലളിതവും മികച്ചതുമായ മാർഗ്ഗം പതിവ് നടത്തത്തിനും വേഗത കുറഞ്ഞ ഓട്ടത്തിനും പോകുക എന്നതാണ്. 

ആദ്യം വളരെ പതുക്കെ നടക്കുക, കുറച്ച് ദിവസങ്ങൾക്ക് ശേഷം വേഗത്തിലുള്ള നടത്തം, ജോഗിംഗ്, ഓട്ടം, സൈക്ലിംഗ് എന്നിവയിലേക്ക് ക്രമേണ വർദ്ധിക്കുക. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഭാരം കുറയുന്നത് കാണാം. നിങ്ങളുടെ ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്ന ശാരീരിക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുകയും ഗർഭകാലത്തെ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുക.

ഉറക്കക്കുറവ് നിങ്ങളുടെ ശരീരഭാരത്തെ പ്രതികൂലമായി ബാധിക്കും. അപര്യാപ്തമായ ഉറക്കം നിങ്ങളുടെ ശരീരത്തിന് ഗർഭാവസ്ഥയുടെ ഭാരം ദീർഘകാലത്തേക്ക് നിലനിർത്താൻ കാരണമാകുമെന്ന് സമീപകാല നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭധാരണത്തിനു ശേഷം സാധാരണ ശരീരഭാരം നിലനിർത്താൻ ദിവസവും 8 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മുലയൂട്ടുന്ന സമയത്ത് ജലാംശം വളരെ പ്രധാനമാണ്. ഇത് മുലപ്പാൽ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് ജലാംശം മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കും. ഇത് കലോറി കുറയ്ക്കാൻ സഹായിക്കുന്നു.

ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നു ; 50 ശതമാനം രോഗികളും പുകവലിക്കാത്തവർ

 

Follow Us:
Download App:
  • android
  • ios