Asianet News MalayalamAsianet News Malayalam

Health Tips : വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

ആന്‍റി ഓക്സിഡന്‍റുകള്‍, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ബ്ലൂബെറിയും വൃക്കളെ സംരക്ഷിക്കുന്നു. അണുബാധയും നീര്‍ക്കെട്ടും കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ബ്ലൂബെറി നല്ലതാണ്.
 

eat these foods for kidney health-rse-
Author
First Published Sep 27, 2023, 8:10 AM IST

രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, അധിക വെള്ളം, മറ്റ് മാലിന്യങ്ങൾ എന്നിവ ഫിൽട്ടർ ചെയ്യുന്ന പ്രവൃത്തിയാണ് വൃക്കകൾ ചെയ്ത് വരുന്നത്. വൃക്കകൾ ശരീരത്തിലെ പിഎച്ച്, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം നിയന്ത്രിക്കുകയും ചെയ്യുന്ന ഹോർമോണുകളും അവ ഉത്പാദിപ്പിക്കുന്നു. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നത് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. വൃക്കകളുടെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ചൂര, സാൽമൺ പോലുള്ള മത്സ്യങ്ങൾ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മർദം ലഘൂകരിക്കുകയും ചെയ്യുന്നു.

രണ്ട്...

വൈറ്റമിൻ ബി 6, ബി 9, സി, കെ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കാപ്സിക്കം. ആൻറി ഓക്സിഡൻറുകളും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാൽ ഇവ വൃക്കകൾക്ക് ഗുണപ്രദമാണ്.

മൂന്ന്...

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ക്രാൻബെറി വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

നാല്...

കുർകുമിൻ എന്ന സംയുക്തം അടങ്ങിയ മഞ്ഞൾ പല രോഗാവസ്ഥകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വൃക്കകളുടെ ആരോഗ്യത്തിനും മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

അഞ്ച്...

ആൻറി ഓക്സിഡൻറുകൾ, വൈറ്റമിൻ സി, ഫൈബർ എന്നിവയെല്ലാം അടങ്ങിയ ബ്ലൂബെറിയും വൃക്കളെ സംരക്ഷിക്കുന്നു. അണുബാധയും നീർക്കെട്ടും കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ബ്ലൂബെറി നല്ലതാണ്.

ആറ്...

വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

ഡിപ്രഷൻ ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

 

Follow Us:
Download App:
  • android
  • ios