എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികള്‍. പോഷകമൂല്യമേറെയുള്ള ചീരയില്‍ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.  

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം എല്ലുകളുടെ ആരോ​ഗ്യത്തിന് കാര്യമായ സ്വാധീനം ചെലുത്തുന്നു. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മാത്രമേ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തുവാൻ സാധിക്കുകയുള്ളൂ. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...

ഇലക്കറികൾ...

എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികൾ. പോഷകമൂല്യമേറെയുള്ള ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. 

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

മുട്ട...

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിൻ ഡിയും മുട്ടയിൽ ധാരാളമുണ്ട്. കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു.

സോയ ബീൻ... 

കാൽസ്യത്തിൻറെ മികച്ച സ്രോതസ്സായ സോയ ബീൻ കൊളസ്ട്രോൾ നിയന്ത്രണത്തിലും സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ ഡിയും ധാരാളം ലഭിക്കും.

പാൽ ഉത്പന്നങ്ങൾ...

കാത്സ്യവും പ്രോട്ടീനും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ചീസ് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തണത് നല്ലതാണ്.

ബ്രൊക്കോളി...

ബ്രോക്കളി, കാബേജ്, ചീര പോലുള്ള പച്ചിലകളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പ്രോട്ടീനും കാൽസ്യവും ഫൈബറുമെല്ലാം ഇവയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

മീനുകൾ...

സാൽമൺ, ചൂര പോലുള്ള കൊഴുപ്പുള്ള മീനുകളിലും കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോ​ഗ്യത്തിന് ഇവ മികച്ച ഭക്ഷണമാണ്. 

58 കിലോയിൽ നിന്ന് 105 കിലോയിലെത്തി, ചില ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു ; തുറന്ന് പറഞ്ഞ് നടി നന്ദിനി

Asianet News | Asianet News Live | Kerala News | Onam Bumper 2023 |Latest News Updates #Asianetnews