Asianet News MalayalamAsianet News Malayalam

ഒലീവ് ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ രക്തം കട്ടപിടിക്കുന്നത് തടയാമെന്ന് പഠനം

അമിതവണ്ണമുള്ളവർ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം ഒലീവ് ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കുമെന്ന് പഠനം.അമിതവണ്ണമുള്ളവരിൽ തലച്ചോറില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ​ക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ തടയാനും ഒലീവ് ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡ‍ിസിനിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 

Eating olive oil food at least once a week was associated with lower platelet activity in obese adults
Author
Trivandrum, First Published Mar 20, 2019, 6:08 PM IST

ഒലീവ് ഓയിൽ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും വളരെ മികച്ചതാണ്. പല അസുഖങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഒലീവ് ഓയിൽ. അമിതവണ്ണമുള്ളവർ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം ഒലീവ് ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കുമെന്ന് പഠനം. 

അമിതവണ്ണമുള്ളവരിൽ തലച്ചോറില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ​ക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ തടയാനും ഒലീവ് ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡ‍ിസിനിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 63 യുവാക്കളിൽ പഠനം നടത്തുകയായിരുന്നു.

Eating olive oil food at least once a week was associated with lower platelet activity in obese adults

 രക്തം കട്ട പിടിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ അപകടമുണ്ടാവാന്‍ രക്തം കട്ട പിടിക്കുന്നത് കാരണമാകും. അമിതമായ തോതിലുള്ള ഹൃദയമിടിപ്പ് പലപ്പോഴും ഇത്തരം പ്രശ്നത്തിലേക്ക് നയിക്കുന്നു. ഹൃദയമിടിപ്പിലുണ്ടാകുന്ന ചെറിയ രീതിയിലുള്ള മാറ്റം പോലും പലപ്പോഴും തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നു. 

ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗവും ഇത്തരത്തില്‍ രക്തം കട്ട പിടിക്കുന്നതിന് കാരണമാകും. ക്യാന്‍സര്‍ രോഗികകളിലും ഇത്തരം അവസ്ഥ ഉണ്ടാകുന്നു. ഒലീവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയാനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. 

Eating olive oil food at least once a week was associated with lower platelet activity in obese adults

പ്രമേഹമുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കി പകരം ഭക്ഷണങ്ങളിൽ ഒലീവ് ഓയിൽ ചേർക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. പുകവലിക്കുന്നതിലൂടെയും രക്തം കട്ട പിടിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തകോശങ്ങളുടെ നശീകരണമാണ് പുകയില ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നത്. ഇവരുടെ ശരീരത്തിലെ കൊഴുപ്പ് കാരണം പലപ്പോഴും രക്തത്തിന് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്നത് തന്നെ കാരണം.

Follow Us:
Download App:
  • android
  • ios