സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് പ്രധാന കാരണമാകും. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങളും ക്യാൻസറും വരാനുള്ള സാധ്യത കൂടുതലാണ്. 

റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും കഴിക്കാൻ ചിലർക്ക് ഭയങ്കര ഇഷ്ടമാണ്. എന്നാൽ, ഇവ രണ്ടും ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും ചെറിയ അളവിൽ കഴിക്കുന്നത് പോലും മരണസാധ്യത കൂട്ടുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

 പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരിൽ ​ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് പ്രധാന കാരണമാകും. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

 ഫ്രഷ് ആയ ഇറച്ചി മുറിച്ചും അരച്ചും ചില ചേരുവകൾ ചേർത്തും പ്രിസർവേറ്റീവുകൾ ചേര്‍ത്തുമാണ് സംസ്കരിക്കുന്നത്. ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങളും ക്യാൻസറും വരാനുള്ള സാധ്യത കൂടുതലാണ്. 

 ലോകാരോഗ്യ സംഘടന പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളെ ഗ്രൂപ്പ് 1 കാർസിനോജനിക് ടു ഹ്യൂമൻസ് അതായത് മനുഷ്യനിൽ കാൻസർ ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാന ഘടകം ആയാണ് തരംതിരിച്ചിരിക്കുന്നത്. 2016 ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് നടത്തിയ പഠനത്തിൽ പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉദരത്തിലെ അർബുദത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. പ്രോസസ്ഡ് മീറ്റ് കഴിച്ചാൽ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്.