അകാരണമായി തണുപ്പ് അനുഭവപ്പെടുന്നത് ശരീരം കാണിച്ച് തരുന്ന ചില ലക്ഷണങ്ങളാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രധാനമായി മൂന്ന് പോഷകങ്ങളുടെ കുറവ് കൊണ്ടാണ് തണുപ്പ് അനുഭവപ്പെടുന്നതെന്ന് പോഷകാഹാര വിദഗ്ധൻ ന്മാമി അഗർവാൾ പറയുന്നു.

‌തണുപ്പ് കാലത്ത് പോലും എപ്പോഴും‌ അമിത തണുപ്പ് അനുഭവപ്പെടുന്നതായി പലരും പറയാറുണ്ട്. മഴയാണെങ്കിലും വെയിലാണെങ്കിലും ഏത് കാലാവസ്ഥയിലും തണുപ്പ് അനുഭവപ്പെടുന്നത് ചില പോഷകങ്ങളുടെ കുറവ് കൊണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

അകാരണമായി തണുപ്പ് അനുഭവപ്പെടുന്നത് ശരീരം കാണിച്ച് തരുന്ന ചില ലക്ഷണങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു. പ്രധാനമായി മൂന്ന് പോഷകങ്ങളുടെ കുറവ് കൊണ്ടാണ് തണുപ്പ് അനുഭവപ്പെടുന്നതെന്ന് പോഷകാഹാര വിദഗ്ധൻ ന്മാമി അഗർവാൾ പറയുന്നു.

ഒന്ന്

പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. കൂടാതെ വിളർച്ച തടയാനും ഈ പോഷകം സഹായിക്കുന്നു. കുറഞ്ഞ ഇരുമ്പിന്റെ അളവ് ഓക്സിജൻ ഗതാഗതത്തെ പരിമിതപ്പെടുത്തുന്നു. ഇത് ഊർജ്ജ ഉൽപ്പാദനം കുറയ്ക്കുന്നു. കുറഞ്ഞ ഊർജ്ജ ഉൽപ്പാദനം എന്നാൽ കുറഞ്ഞ താപ ഉൽപ്പാദനം എന്നാണ് അർത്ഥമാക്കുന്നത്. ഇത് ആളുകളിൽ നിരന്തരം തണുപ്പും ക്ഷീണവും ഉണ്ടാകുന്നു.

രണ്ട്

രണ്ടാമത്തെ പോഷകം ചെമ്പ് ആണ്. ശരീരം ഇരുമ്പിന്റെ ഫലപ്രദമായ ആഗിരണത്തിനും ഉപയോഗത്തിനും ചെമ്പ് സഹായിക്കുന്നു. ചെമ്പിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. എൻസൈമിന് കോശ താപം ഉത്പാദിപ്പിക്കാൻ ചെമ്പ് ആവശ്യമാണെന്ന് ഗവേഷണങ്ങൾ പറയുന്നു. കോശ താപ ഉൽപാദനത്തിൽ ഉൾപ്പെടുന്ന നിരവധി എൻസൈമുകൾക്ക് ചെമ്പ് ആവശ്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മൂന്ന്

മൂന്നാമത്തെ പോഷകം സിങ്ക് ആണ്. തലച്ചോറിൽ നിന്ന് തൈറോയ്ഡ് ഗ്രന്ഥിയിലേക്ക് അയയ്ക്കുന്ന സിഗ്നലുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനത്തിന് സിങ്ക് അത്യാവശ്യമാണെന്ന് അഗർവാൾ പറയുന്നു. സിങ്ക് അളവ് കുറയുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയാൻ കാരണമാകുന്നു.

View post on Instagram