Asianet News MalayalamAsianet News Malayalam

‌ഇരുമ്പിന്റെ കുറവ് നിസാരമായി കാണരുത്; ന്യൂട്രീഷനിസ്റ്റ് പറയുന്നു

വിളർച്ച ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളർച്ചയ്ക്ക് പ്രധാന കാരണമായി ആരോഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

Effective Ways To Overcome Iron Deficiency
Author
Delhi, First Published Jun 5, 2020, 5:17 PM IST

ഇരുമ്പ് ഒരു പ്രധാന സൂക്ഷ്മ പോഷകമാണ്. കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ പ്രവർത്തനം, പേശികളുടെ ശക്തി എന്നിവയ്ക്കും ഇരുമ്പ് ആവശ്യമാണ്. വിളർച്ച ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.

ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളർച്ചയ്ക്ക് പ്രധാന കാരണമായി ആരോഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ജനിതക പ്രശ്നങ്ങളും മറ്റു രോഗങ്ങളും വിളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ ക്രമം തെറ്റിയുള്ള ഭക്ഷണരീതിയാണ് വിളർച്ചയിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.

ഇരുമ്പിന്റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാനുള്ള ഏക മാർഗം. '' ഇരുമ്പിന്റെ കുറവുണ്ടാകുമ്പോൾ ശരീരം നൽകുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങളിൽ ഒന്നാണ് ക്ഷീണം'' -  പ്രമുഖ പോഷകാഹാര വിദഗ്ധ നമാമി അഗർവാൾ പറയുന്നു.

 "കുട്ടികൾക്കിടയിൽ, ഇരുമ്പിന്റെ ആവശ്യകത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമാണ്. എന്നാൽ  പ്രായത്തിനനുസരിച്ച് ഇരുമ്പിന്റെ ആവശ്യകത പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്കിടയിൽ കൂടുതലാണ്'' - നമാമി പറഞ്ഞു.

 50 വയസ് കഴി‍ഞ്ഞ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തില്‍ ദിവസവും എത്തേണ്ട ഇരുമ്പിന്റെ അളവ് 8 മില്ലി ഗ്രാമാണ്. നിങ്ങൾക്ക് ഇരുമ്പിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയാൽ, നിങ്ങൾ കഴിക്കേണ്ട സപ്ലിമെന്റുകളുടെ അളവ് അറിയാൻ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം. സപ്ലിമെന്റുകൾക്ക് പുറമെ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കണമെന്നും നമാമി പറ‍യുന്നു.

പച്ചനിറത്തിലുള്ള ഇലക്കറികൾ, പയർവർ​ഗങ്ങൾ, മത്തങ്ങയുടെ കുരു, ബ്രോക്കോളി, വിവി​ധതരം നട്സുകൾ എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. 

'' ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയുന്നു. ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളോ കാത്സ്യ സപ്ലിമെന്റുകളോ കഴിക്കുന്നത് ഒഴിവാക്കുക. കാരണം കാത്സ്യം ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു'' - നമാമി പറ‍ഞ്ഞു. 

ഇരുമ്പിന്റെ കുറവ് നിസാരമായി കാണേണ്ട; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ...

Follow Us:
Download App:
  • android
  • ios