മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളയിലുള്ള നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ പ്രോട്ടീനുകൾ കേടായ മുടി നന്നാക്കാനും മുടി കട്ടിയുള്ളതാക്കാനും സഹായിക്കും.
മുടികൊഴിച്ചിൽ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചതാണ് മുട്ട . പ്രോട്ടീൻ, ബയോട്ടിൻ തുടങ്ങിയവ മുട്ടയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ മുടിയുടെ ആരോഗ്യത്തിനും ഭാംഗിയ്ക്കും സഹായിക്കും. മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.
ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളയിലുള്ള നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ പ്രോട്ടീനുകൾ കേടായ മുടി നന്നാക്കാനും മുടി കട്ടിയുള്ളതാക്കാനും സഹായിക്കും.
മുട്ടയുടെ മഞ്ഞക്കരുവിലെ ഉയർന്ന പ്രോട്ടീൻ, കേടായ മുടി നന്നാക്കാനും പൊട്ടുന്നത് തടയാനും സഹായിക്കും. ഇത് അറ്റം പിളരാനുള്ള സാധ്യതയും കുറയ്ക്കുന്നു. മുട്ടയുടെ മഞ്ഞക്കരുത്തിലെ പ്രോട്ടീനും ഫാറ്റി ആസിഡുകളും മുടിയെ ജലാംശം നിലനിർത്താനും മൃദുലവും മിനുസമുള്ളതുമാക്കി മാറ്റാനും സഹായിക്കും.
മുടികൊഴിച്ചിൽ തടയാൻ മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കാം...
ഒന്ന്...
ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ഉലുവ പൊടി എന്നിവ ഒരുമിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. താരനും മുടികൊഴിച്ചിലും അകറ്റാൻ ഈ പാക്ക് സഹായിക്കും.
രണ്ട്...
മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുടി പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
സെലറിയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

