Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

എപ്പോഴുമുള്ള ക്ഷീണം ഫാറ്റി ലിവറിന്റെ ഒരു ലക്ഷണമാണ്. കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ക്ഷീണവും ഊർജക്കുറവും ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം.  കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അത് വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാം.

symptoms of fatty liver disease you shouldnt ignore-rse-
Author
First Published Oct 26, 2023, 4:26 PM IST

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എഎഫ്എൽഡി), മദ്യപാനവുമായി ബന്ധമില്ലാത്ത നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ രണ്ട് തരം.
കരൾ പ്രോസസ്സ് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കൊഴുപ്പ് ശേഖരിക്കുമ്പോൾ ഫാറ്റി ലിവർ രോ​ഗം ഉണ്ടാകുന്നു. ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അറിഞ്ഞിരിക്കാം ഫാറ്റി ലിവർ രോ​ഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ഒന്ന്...

എപ്പോഴുമുള്ള ക്ഷീണം ഫാറ്റി ലിവറിന്റെ ഒരു ലക്ഷണമാണ്. കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ക്ഷീണവും ഊർജക്കുറവും ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അത് വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാം.

രണ്ട്...

പെട്ടെന്ന് ഭാരം കൂടുന്നതും കുറയുന്നതും ഫാറ്റി ലിവർ രോ​ഗത്തിന്റെ മറ്റൊരു ലക്ഷണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു.

മൂന്ന്...

ഫാറ്റി ലിവർ ഉള്ള വ്യക്തികൾക്കും നേരിയ അസ്വസ്ഥതയോ വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദനയോ അനുഭവപ്പെടുന്നു. ഇത് ഫാറ്റി ലിവറിനെ സൂചിപ്പിക്കുന്നു.

നാല്...

ഫാറ്റി ലിവർ രോ​ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഉപാപചയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

അഞ്ച്...

ഫാറ്റി ലിവർ ഉള്ള വ്യക്തികൾക്ക് മഞ്ഞപ്പിത്തം ഉണ്ടാകാം. കണ്ണുകളുടെ വെള്ള മഞ്ഞനിറത്തിലാവുന്നതും മറ്റൊരു ലക്ഷണമാണ്. അമിതമായ ശരീരഭാരം, പ്രത്യേകിച്ച് വയറിലെ പൊണ്ണത്തടി, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ക്കുള്ള ഒരു പ്രധാന അപകട ഘടകമാണ്. അടിഞ്ഞുകൂടിയ കൊഴുപ്പ് രോ​ഗാവസ്ഥയുടെ വികാസത്തിനും പുരോഗതിക്കും കാരണമാകും. സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. വ്യായാമമില്ലായ്മ NAFLD യുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Read more മുടികൊഴിച്ചിൽ തടയാൻ ഇതാ ചില ഈസി ടിപ്സ്

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.  

 

Follow Us:
Download App:
  • android
  • ios