മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പലരും മുടി കൊഴിച്ചിലിന് വിപണികളിൽ നിന്ന് ലഭിക്കുന്ന പല തരത്തിലുള്ള ഓയിലുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും. താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നത്. മുടികൊഴിച്ചിൽ അകറ്റാൻ മുട്ട മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

മുട്ടയുടെ വെള്ളയും ഒലീവ് ഓയിലും...

ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ ഉപയോഗിച്ച് തലമുടിയും തലയോട്ടിയും മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും കട്ടിയുള്ള മുടി വളരാൻ ഉത്തേജിപ്പിക്കുകയും അതുവഴി മുടിയുടെ വളർച്ച ഇരട്ടിയാക്കുകയും ചെയ്യുന്നു.

മുട്ടയിൽ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് കേടുപാടുകൾ വരുത്തുന്നതിനെ കൂടുതൽ പ്രതിരോധിക്കും. വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ചില പ്രധാന പോഷകങ്ങളാണ്.

രണ്ട് ടീസ്പൂൺ മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം കറ്റാർവാഴ ജെല്ലും ചേർത്ത് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

 

 

മുട്ടയുടെ വെള്ളയും തേനും...

ഈ ഫേസ് പാക്ക് മുടിയെ കൂടുതൽ ബലമുള്ളതാക്കാനും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ, ഒരു ടീസ്പൂൺ പാൽ എന്നിവ നല്ല പോലെ മിക്സ് ചെയ്ത യോജിപ്പിക്കുക. ശേഷം തലയിൽ പുരട്ടുക. ഉണങ്ങിയ ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ ഫേസ് പാക്ക് ഇടാവുന്നതാണ്.