പച്ചക്കറികൾ കഴിക്കുന്നത് ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നു. ഫെെബർ,വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. 

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോ​​ഗം കൂടിയാണിത്. മദ്യപാനം മൂലം ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും രണ്ടായി തരംതിരിക്കാറുണ്ട്. അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ എന്നിവ ഉള്ളവരിലും ഫാറ്റി ലിവർ കാണുന്നു. ചില ഭക്ഷണങ്ങൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഒന്ന്...

പച്ചക്കറികൾ കഴിക്കുന്നത് ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നു. ഫെെബർ,വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട്...

പയർ വർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോ​ഗ്യത്തെ മെച്ചപ്പെടുത്തും. 

മൂന്ന്...

സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

നാല്...

ഫാറ്റി ലിവർ രോഗമുള്ളവർക്ക് വെളുത്തുള്ളിയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഗുണം ചെയ്യും. മറ്റൊന്ന് രോ​ഗപ്രതിരോധശേഷി കൂട്ടുന്നതിനും വെഴുത്തുള്ളി സഹായിക്കും.

അഞ്ച്...

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. കാരറ്റ്, മത്തങ്ങ, ബീറ്റ്റൂട്ട്, കോളിഫ്ലവർ എന്നിവയെല്ലാം ഫാറ്റി ലിവർ രോഗമുള്ളവർക്ക് നല്ലതാണ്.

ആറ്...

ഒമേഗ 3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പിന്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവർ ഉള്ളവരിൽ നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. 

ഏഴ്...

അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗത്തിനും ഉത്തമമാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.

എട്ട്...

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവരിൽ വാൾനട്ട് കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

Read more ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Asianet News Live | Israel - Hamas War | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Latest News Updates #Asianetnews