'ഡെർമറ്റോഗ്രാഫിയ' (dermatographia) എന്ന അപൂർവ രോഗാവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. തൊലി വീർക്കുകയും തൊടുമ്പോൾ ചുവപ്പാകുകയും ചെയ്യും. തൊലിപ്പുറത്ത് കാണുന്ന അടയാളങ്ങൾ 30 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഇത്.

18 വയസുകാരിയായ എമ്മ ആൽഡെൻ‌റിഡിനെ വർഷങ്ങളായി 'ഡെർമറ്റോഗ്രാഫിയ' എന്ന അപൂർവ രോഗാവസ്ഥ അലട്ടുന്നുണ്ട്. എന്നാൽ, എമ്മ ഈ അസുഖത്തെ അത്ര​ ​​ഗൗരവത്തോടെ എടുക്കാതെ 'സ്കിൻ റൈറ്റിംഗ്' തുടരുകയാണ്. ഡെൻമാർക്കിലെ അർഹസിലാണ് എമ്മ താമസിച്ച് വരുന്നത്.

 

 

കെെകളിൽ പെൻസിൽ ഉപയോ​ഗിച്ച് വരയ്ക്കുന്ന ഭാ​​ഗത്ത് ഉടനെ വീർക്കുകയും തൊടുമ്പോൾ ചുവന്ന നിറമാവുകയും ചെയ്യുന്നു. ശേഷം ആ വരകൾ മങ്ങുന്നു. ഏറെ സന്തോഷത്തോടെയാണ് താൻ ഈ കാഴ്ച കാണുന്നതെന്ന് എമ്മ പറയുന്നു. ആദ്യമൊക്കെ കെെകളിൽ അക്ഷരങ്ങളായിരുന്നു എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ ​കെെകളിൽ വലിയ ഡിസെെനുകൾ ചെയ്യാൻ തുടങ്ങിയെന്ന് എമ്മ പറയുന്നു. 

സുഹൃത്തുക്കൾ വളരെ അതിശയത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്. ഇതിന് ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നത് നല്ലതാണെന്ന് ചിലർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് എമ്മ പറഞ്ഞു. ഇടയ്ക്കൊക്കെ ചൊറിച്ചിലുണ്ടാകാറുണ്ടെന്നും ഇപ്പോൾ ഇത് കാര്യമാക്കാറില്ല. ഈ അസുഖം എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും അവർ പറയുന്നു.

 

 

മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്താണ് തനിക്ക് ഡെർമറ്റോഗ്രാഫിയ ഉണ്ടെന്ന് കണ്ടെത്തിയത്. എന്റെ കെെകൾ വീർക്കുന്നതും ചുവക്കുന്നതും ആ സുഹൃത്ത് ശ്രദ്ധിച്ചിരുന്നു. ഇതേ അവസ്ഥ കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് ഉണ്ടെന്നും എമ്മ പറയുന്നു. എമ്മ തന്റെ സ്കിൻ റൈറ്റിംഗ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജായ @dermatographia യയിൽ പങ്കുവയ്ക്കാറുണ്ട്.

മുഖക്കുരു മാറാൻ ഈ ബോഡി ബിൽഡർ ഒഴിവാക്കിയത് രണ്ട് ഭക്ഷണങ്ങൾ