Asianet News MalayalamAsianet News Malayalam

പഞ്ചസാര അധികം വേണ്ട; പ്രമേഹം മാത്രമല്ല, കാത്തിരിക്കുന്നത് വേറെയും ആരോഗ്യപ്രശ്നങ്ങളെന്ന് പഠനം

പ്രമേഹവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. 

Excessive sugar intake related to unhealthy problems
Author
Thiruvananthapuram, First Published Jul 1, 2020, 2:11 PM IST

പഞ്ചസാര പ്രേമികളാണ് നമ്മളില്‍ പലരും. ചായ കുടിക്കുമ്പോൾ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരും മധുരപലഹാരങ്ങളോട് ആസക്തിയുള്ളവരുമൊക്കെ നമ്മുക്കിടയിലുണ്ട്. എന്നാല്‍ പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. 

പ്രമേഹവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. അതേസമയം, അതുമാത്രമല്ല പഞ്ചസാരയുടെ അമിത ഉപയോഗം മൂലം ഹൃദയം, അടിവയര്‍, തുടങ്ങിയ  അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പ് അടിയാനുള്ള സാധ്യത കാണുന്നതായാണ് പുതിയൊരു പഠനം പറയുന്നത്. 'യൂറോപ്യൻ ജേണല്‍ ഓഫ് പ്രിവന്‍റീവ് കാര്‍ഡിയോളജി'യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

അമിതമായി പഞ്ചസാര ശരീരത്തില്‍ എത്തുമ്പോള്‍ അത് കൊഴുപ്പ് ( ഫാറ്റ്) ആയി മാറുന്നു. ഈ കൊഴുപ്പ് ഹൃദയത്തിന് ചുറ്റും,  അതുപോലെ തന്നെ അടിവയറ്റിലും അടിയാന്‍ സാധ്യത ഏറേയാണന്നും ഗവേഷകര്‍ പറയുന്നു. അമേരിക്കയിലെ 'യൂണിവേഴ്സിറ്റി ഓഫ് മിനിസോറ്റാ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താ'ണ് പഠനം നടത്തിയത്. 

Excessive sugar intake related to unhealthy problems

 

ഹൃദയത്തിന് ചുറ്റും ഇത്തരത്തില്‍ അടിയുന്ന കൊഴുപ്പ് ഭാവിയില്‍ ഹൃദോഗങ്ങള്‍ക്ക് വരെ വഴിവയ്ക്കുന്നു എന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. 20 വര്‍ഷമായി പഞ്ചസാര അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നവരുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

Also Read:പഞ്ചസാര അധികം കഴിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ...

Follow Us:
Download App:
  • android
  • ios