മിക്കവാറും ആളുകള്‍ രാവിലെകളിലാണ് വ്യായാമം ചെയ്യാറ്. അല്ലാത്തവര്‍ വൈകുന്നേരങ്ങളിലേക്കും ഇത് മാറ്റിവയ്ക്കുന്നു. രണ്ടും ഫലം നല്‍കുന്ന സമയങ്ങള്‍ തന്നെയാണ്. എങ്കിലും ഇതില്‍ ഒരു കാര്യം പ്രത്യേകം കരുതിയില്ലെങ്കില്‍ ചെയ്യുന്ന വ്യായാമത്തിന് ഫലമില്ലാതെ പോകാന്‍ വരെ സാധ്യതയുണ്ട്

വണ്ണം കുറയ്ക്കാനും ആരോഗ്യപരിപാലനത്തിനുമെല്ലാം വേണ്ടി പതിവായി വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്. വ്യായാമത്തിനൊപ്പം തന്നെ ഡയറ്റിലും ഒരു കരുതല്‍ ഇവര്‍ പാലിക്കുന്നുണ്ടായിരിക്കും. എന്നാല്‍ വ്യായാമത്തില്‍ തന്നെ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അത്തരത്തിലൊന്നാണ് വ്യായാമം ചെയ്യുന്ന സമയം. മിക്കവാറും ആളുകള്‍ രാവിലെകളിലാണ് വ്യായാമം ചെയ്യാറ്. അല്ലാത്തവര്‍ വൈകുന്നേരങ്ങളിലേക്കും ഇത് മാറ്റിവയ്ക്കുന്നു. രണ്ടും ഫലം നല്‍കുന്ന സമയങ്ങള്‍ തന്നെയാണ്. എങ്കിലും ഇതില്‍ ഒരു കാര്യം പ്രത്യേകം കരുതിയില്ലെങ്കില്‍ ചെയ്യുന്ന വ്യായാമത്തിന് ഫലമില്ലാതെ പോകാന്‍ വരെ സാധ്യതയുണ്ട്. 

അതായത്, വ്യായാമം ചെയ്യാനായി തെരഞ്ഞെടുക്കുന്ന സമയം പതിവ് സമയമാക്കി നിശ്ചയിക്കണം. ഒരു ദിവസം രാവിലെയും അടുത്ത ദിവസം വൈകുന്നേരവും എന്ന കണക്കിലുള്ള വ്യായാമം അത്രകണ്ട് ഫലം നല്‍കില്ലെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്. 

അതുപോലെ തന്നെ വൈകീട്ടുള്ള വ്യായാമത്തേക്കാള്‍ ചില ശാരീരിക ഗുണങ്ങള്‍ അധികം നല്‍കാന്‍ രാവിലെകളിലുള്ള വ്യായാമം ഉപകരിക്കുമെന്നും ഇവര്‍ പറയുന്നു. ദഹനാവയവങ്ങള്‍ ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും, ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാനുമെല്ലാം രാവിലെയുള്ള വ്യായാമമാണത്രേ ഉത്തമം. 

ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാവിലെയുള്ള വ്യായാമമാണ് നല്ലതെന്ന് ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതെല്ലാം ചില അടിസ്ഥാനഘടകങ്ങള്‍ കണക്കിലെടുത്ത് കണ്ടെത്തപ്പെട്ടിട്ടുള്ള വിഷയങ്ങളാണെന്നും, എല്ലാവരിലും ഒരുപോലെ ബാധകമാണമെന്നില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.