മുഖത്തെ കറുത്ത പാടുകൾ മാറാൻ പാൽ ചേർത്തുള്ള കിടിലൻ ഫേസ് പാക്കുകൾ

രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ കടലമാവും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

face packs made with raw milk for glowing skin at home

മുഖത്തെ കറുത്ത പാടുകളും മറ്റ് ചർമ്മ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടാകാം. ചർമ്മത്തെ പരിപോഷിപ്പിക്കുന്ന പല സവിശേഷ ഗുണങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ മികച്ച രീതിയിൽ ക്ലെൻസ് ചെയ്യാനും ചുളിവുകൾ  കുറയ്ക്കാനുമെല്ലാം പാൽ സഹായിക്കും. ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ലാക്റ്റിക് ആസിഡ് പാലിൽ അടങ്ങിയിട്ടുണ്ട്.  പാലിൽ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ സൂര്യാഘാതം മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു.

പാൽ ചേർത്തുള്ള മൂന്ന് തരം ഫേസ് പാക്കുകൾ 

ഒന്ന്

രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ കടലമാവും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്

രണ്ട് ടീസ്പൂൺ പപ്പായ പേസ്റ്റും ഒരു ടീസ്പൂൺ പാലും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലായി ഇടുക.15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. പപ്പായയിലെ ഉയർന്ന ജലാംശംമികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ മൃദുവും നന്നായി ജലാംശവും നിലനിർത്താൻ സഹായിക്കുന്നു. 

മൂന്ന്

രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

കുട്ടികളിലെ ഉറക്കക്കുറവ് നിസാരമായി കാണരുത്, കാരണം ഇതാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios