Asianet News MalayalamAsianet News Malayalam

Ganesh Chaturthi 2022 : വിനായക ചതുര്‍ത്ഥി ദിനത്തിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. 

fasting during ganesh Chaturthi 2022 follow these tips for healthy eating
Author
First Published Aug 29, 2022, 5:17 PM IST

പരമശിവൻ്റെയും പാർവ്വതിയുടെയും പുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുർത്ഥി. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് പോലെ ഉത്തരേന്ത്യയിലെല്ലാം വലിയ ആഘോഷമാണിത്. 

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. 

രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.

ഗണപതി ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു. അങ്ങനെ ചെയ്യുന്നത് സർവ്വശക്തനെ പ്രസാദിപ്പിക്കുമെന്നും പകരം ജ്ഞാനത്തിന്റെയും ക്ഷമയുടെയും സമ്പത്ത് നൽകി അവരെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു. ചിലർ ഈ ദിവസത്തെ വരദ് വിനായക ചതുർത്ഥി എന്നും വിളിക്കുന്നു. വരദ് എന്ന വാക്കിന്റെ അർത്ഥം "ഭക്തന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ദൈവത്തോട് ആവശ്യപ്പെടുക" എന്നാണ്. വിനായ ചതുർത്ഥി സമയത്ത് വ്രതമനുഷ്ഠിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശം

വിനായക ചതുർത്ഥി ദിവസത്തിൽ വ്രതമനുഷ്ഠിക്കുന്നവർ മത്സ്യമാസാംദികൾ ഒഴിവാക്കുക. ഒരുനേരം മാത്രം അരിയാഹാരം ഭക്ഷിക്കുന്നതാണ് ഉത്തമം. ഈ ദിവസത്തിൽ പുതുവസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ നല്ലത്. ഈ ദിവനത്തിൽ ഗണപതി ഗായത്രി മന്ത്രം 108 തവണ ജപിക്കുക. എല്ലാ ദിവസവും ഗണപതി ഗായത്രി ജപിക്കുന്നത് വളരെ ഉത്തമമാണെന്നും ആചാര്യന്മാർ പറയുന്നു.

വ്രതാനുഷ്ഠാന സമയത്ത് പഴങ്ങൾ, പാൽ പഴച്ചാറുകൾ,  എന്നിവ കഴിക്കാം. പാചകരീതി ആയിരിക്കണം. ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ കഴിക്കാം...," കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ CDE ക്ലിനിക്കൽ ഡയറ്റീഷ്യൻ ശ്വേത മഹാദിക് പറയുന്നു.

കുട്ടികൾ, പ്രായമായവർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്കസംബന്ധമായ അസുഖം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ, ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കുക...-  മഹാദിക് പറയുന്നു.

 

Follow Us:
Download App:
  • android
  • ios