Asianet News MalayalamAsianet News Malayalam

എപ്പോഴും ക്ഷീണവും ഒപ്പം വയറുവേദനയുമുണ്ടോ? ഈ രോഗത്തിന്‍റെ ലക്ഷണമാകാം...

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നമ്മുടെ ശരീരത്തില്‍ തലച്ചോറ് കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍ എന്നും പറയാം. 

fatigue and abdominal pain major symptoms of chronic liver disease
Author
First Published Feb 23, 2024, 11:56 AM IST

നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണമാണോ? ഒട്ടും ഉന്മേഷമില്ലാതെ, എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാം. അമിത ക്ഷീണത്തിനൊപ്പം വയറുവേദനയുമുണ്ടോ? ചിലപ്പോഴത് കരള്‍ രോഗത്തിന്‍റെ ലക്ഷണമാകാം. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നമ്മുടെ ശരീരത്തില്‍ തലച്ചോറ് കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍ എന്നും പറയാം. 

ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ രോഗം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതിനാല്‍ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മോശം ഭക്ഷണശീലവും അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. 

കരളിന്‍റെ പ്രവര്‍ത്തനം മോശം ആകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം. അതുപോലെ മഞ്ഞപ്പിത്തം, ശരീരത്ത് ഉടനീളം ചൊറിച്ചില്‍,  ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടുമൊക്കെ കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, വയറുവേദന, ദഹന പ്രശ്നങ്ങള്‍, ഛര്‍ദ്ദി, ഭക്ഷണം കഴിച്ചയുടൻ തന്നെ മലമൂത്രവിസർജനം നടത്താനുള്ള ആഗ്രഹം, അമിത ക്ഷീണം തുടങ്ങിയവയൊക്കെ കരള്‍ രോഗത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് എത്ര വിശ്രമിച്ചിട്ടും തോന്നുന്ന അമിത ക്ഷീണവും ഒപ്പം വയറുവേദനയും ഉണ്ടെങ്കില്‍, ഒരു ഡോക്ടറെ കാണുന്നതാകും നല്ലത്. 

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ആരോഗ്യ വിദഗ്ധനെ കാണുന്നത് അപകടം ഒഴിവാക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: വിറ്റാമിന്‍ ബിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios