കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളിൽ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. എന്നാല്‍ കരളിന്റെ 5 മുതൽ 10 ശതമാനമോ അതില്‍ കൂടുതലോ കൊഴുപ്പുണ്ടെങ്കില്‍ നിങ്ങൾക്ക് ഫാറ്റി ലിവർ രോഗം ഉണ്ടാകാം. മദ്യപാനമാണ് ഫാറ്റി ലിവറിന്റെ പ്രധാനകാരണമായി പറയുന്നത്. 

മദ്യപാനികൾ അല്ലാത്തവർക്കിടയിൽ, ഫാറ്റി ലിവറിന്റെ പ്രധാന കാരണം അമിത വണ്ണമാണ്. പ്രമേഹം, കുറഞ്ഞ വ്യായാമം, പാരമ്പര്യം എന്നിവ ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള റിസ്ക്‌ കൂട്ടുന്നതായി കണ്ടു വരുന്നു. ഫാറ്റി ലിവർ സാധാരണയായി സവിശേഷമായ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല. പലപ്പോഴും, ഒരു ശാരീരിക പരിശോധനയിലൂടെയാണ് ഡോക്ടര്‍മാര്‍ ഈ രോഗം കണ്ടുപിടിക്കാറുള്ളത്.

രണ്ട് തരം ഫാറ്റി ലിവർ രോഗങ്ങൾ ഉണ്ട്.:

✔️ ആൾക്കഹോളിക്‌ ഫാറ്റി ലിവർ ഡിസീസ് (ALD) - മദ്യപാനം മൂലമുള്ള കൊഴുപ്പ് കാരണം ഉണ്ടാകുന്ന രോഗം .
✔️ നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ ഡിസീസ് (NAFLD)

▪️നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ (NAFL) - കൊഴുപ്പിനെ ബ്രേക്ക്‌ ഡൌണ്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത് കാരണം കരളിനുള്ളിലെ ടിഷ്യൂകളുടെ കുമിഞ്ഞുകൂടലിലൂടെ ഉണ്ടാകുന്ന രോഗം
▪️നോൺ ആൾക്കഹോളിക്‌ Steathepatitis (NASH) - ബ്രേക്ക്‌ ഡൌണ്‍ അകാത്ത കൊഴുപ്പ് കാരണം കരള്‍ വീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന രോഗം

ഫാറ്റി ലിവർ എങ്ങനെ തടയാം..?

1. വ്യായാമം : ആഴ്ചയിൽ 5 ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് നേരത്തേക്ക് വ്യായാമം ചെയ്യുക
2. മദ്യപാനം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക
3. അമിതമായ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക
4. പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക (പ്രോസസ്സ് ചെയ്ത മാംസം, കേക്ക്, ബിസ്കറ്റ്, ചിപ്സ്, അങ്ങനെ)
5. ഹൈ ഗ്ലൈസെമിക് കാർബോ ഹൈഡ്രേറ്റുകൾ ഒഴിവാക്കുക (വെളുത്ത ബ്രഡ്, വെളുത്ത അരി മുതലായവ)