Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവര്‍; ഈ ആറ് ലക്ഷണങ്ങളെ അവഗണിക്കരുത്...

വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല.

fatty liver never ignore these symptoms
Author
First Published Jan 23, 2023, 11:21 AM IST

നമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. നിരവധി ധര്‍മ്മങ്ങളാണ് കരള്‍ ഓരോ നിമിഷവും നിര്‍വ്വഹിക്കുന്നത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. 

കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

പലരിലും ഫാറ്റി ലിവർ രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം, വാരിയെല്ലുകളുടെ താഴെ വലതുഭാഗത്ത് മങ്ങിയ വേദന, അടിവയറ്റിലെ വീക്കം, കാലുകൾ, ശരീരഭാരം കുറയൽ എന്നിവ ഉണ്ടാകാം. 

പല ഘട്ടങ്ങളിലൂടെ ആണ് ഫാറ്റി ലിവര്‍ രോഗം പുരോഗമിക്കുന്നത്. ഫാറ്റി ലിവർ രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കടുത്ത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാകാം. എന്നാല്‍ ഏതൊരു കരൾ രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്ന് ഇത്തരം ക്ഷീണം. കാര്യമായ പ്രവർത്തങ്ങൾ ഒന്നും ചെയ്യാതെ തന്നെ നിങ്ങൾക്ക് എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കാം. 

രണ്ട്...

കരൾ രോഗങ്ങൾ പലപ്പോഴും മഞ്ഞപ്പിത്തത്തിന് കാരണമായേക്കാം. കരളിന്‍രെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍ ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. 

മൂന്ന്...

കരൾ രോഗങ്ങൾ ഒരു വ്യക്തിയുടെ പിത്തരസം വഹിക്കുന്ന നാഡികളെ തകരാറിലാക്കും. അതിന്റെ ഫലങ്ങൾ ചർമ്മത്തിൽ പ്രതിഫലിക്കും. നിങ്ങളുടെ ചർമ്മത്തിന് കീഴിൽ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ ഇത് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാം. 

നാല്...

കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ആമാശയത്തിൽ വീക്കം ഉണ്ടാകുന്നു. കരളിന് പ്രശ്‌നം വരുമ്പോൾ ആമാശയത്തിൽ ദ്രാവകം കെട്ടിക്കിടക്കുകയും സാധാരണ ആമാശയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

അഞ്ച്... 

വയര്‍ വേദന, മനംമറിച്ചില്‍ തുടങ്ങിയവയും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം. 

ആറ്... 

പെട്ടെന്നുള്ള ഭാരം കുറയല്‍, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് വരാം. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഫ്രൂട്ട് ജ്യൂസുകള്‍...

Follow Us:
Download App:
  • android
  • ios