Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ എന്ന വില്ലൻ; അറിയേണ്ട ചിലത്

രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. 

Fatty Liver What It Is, How to Get Rid of It
Author
Trivandrum, First Published Jul 31, 2019, 8:54 AM IST

ഫാറ്റി ലിവർ എന്ന അസുഖം ഇന്ന് പലരിലും കണ്ട് വരുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. ആദ്യകാലങ്ങളിൽ അത്ര പ്രശ്‌നക്കാരനല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുകയും മറ്റ് ശാരീരിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവർ ഉള്ളവരിൽ ആദ്യകാലങ്ങളിൽ പ്രത്യേക അസ്വസ്ഥതകളൊന്നും പ്രകടമാകണമെന്നില്ല.

സ്വാഭാവികമായി കരളിൽ സംഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ കരൾ തന്നെ സ്വയം പരിഹരിക്കാറുണ്ട്. അതിനാലാണ് ആദ്യകാലങ്ങളിൽ കാര്യമായ അസ്വസ്ഥത കാണിക്കാത്തത്. ഫാറ്റിലിവറിനെ രണ്ടായി തരം തിരിക്കാം. ഇതിൽ പ്രധാനം മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവറാണ്. രണ്ടാമത്തേത് മദ്യപാനം മൂലമല്ലാത്തത്.  ആൾക്കഹോളിക് ഫാറ്റിലിവർ എന്നും മദ്യപാനം മൂലമല്ലാതെ ഫാറ്റിലിവർ ഉള്ളവരിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ജീവിതരീതികളും വ്യായാമം ഇല്ലായ്മയും ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മയുമാണ്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. മദ്യം എങ്ങനെ കരളിനെ ബാധിക്കുന്നുവെന്ന് അറിയേണ്ടേ.

മദ്യപിക്കുമ്പോൾ മദ്യത്തിലെ വിഷമയമായ രാസപദാർത്ഥങ്ങളെ വിഘടിപ്പിക്കുന്നത് കരളാണ്. അതിനാലാണ് മദ്യം കരളിനെ ഏറ്റവുമധികം ബാധിക്കുന്നത്. ഇതുമൂലം കരൾ നീർ കെട്ടി വീക്കം സംഭവിക്കുന്നു. ഇതേത്തുടർന്ന് കരളിന്റെ കോശങ്ങൾക്ക് കേടുവരുകയും ചെയ്യുന്നു. മദ്യപാനികളിൽ ലിവർ സിറോസിനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. അമിത വണ്ണമുള്ളവരിലുംഫാറ്റിലിവർ കൂടുതലായി കണ്ടുവരുന്നു. 

ഫാറ്റി ലിവർ പ്രശ്നമുള്ളവർ ഈ ഭ​ക്ഷണങ്ങൾ ഒഴിവാക്കുക...

ഒന്ന്...

ഫാറ്റി ലിവർ രോ​ഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.  ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ടെെപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മധുരം ചേർക്കാതെ ചായ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രണ്ട്...

കൊഴുപ്പുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർ​ഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.  കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാം. 

മൂന്ന്...

ഫാറ്റി ലിവർ രോ​ഗമുള്ള ഒരാൾ ഒരു കാരണവശാലും മദ്യപിക്കരുത്. മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും സാധ്യതയേറെയാണ്. 

നാല്...

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.  രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. 

അഞ്ച്...

എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കൂട്ടും. ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് ശരീരഭാരം കൂട്ടുക മാത്രമേയുള്ളൂ. ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്ന് വിദ​ഗ്ധർ പറയുന്നു.

Follow Us:
Download App:
  • android
  • ios