മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മലബന്ധം ‌ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകള്‍, രോഗങ്ങള്‍ തുടങ്ങി മലബന്ധത്തിന് കാരണങ്ങള്‍ പലതാണ്. കുടലിന്‌ ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോള്‍ മലം പോകാന്‍ പ്രായസമാകും. ഈ അവസ്ഥയാണ്‌ മലബന്ധം എന്ന്‌ പറയുന്നത്‌. 

ഈ പ്രശ്‌നം ഉള്ളപ്പോള്‍ ആളുകള്‍ക്ക്‌ അസ്വസ്ഥത അനുഭവപ്പെടും. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ഈ പ്രശ്നം കാണാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുമ്പോഴാണ് മലബന്ധം കൂടുതലായും അനുഭവപ്പെടുന്നത്. മലബന്ധം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ആപ്പിൾ...

ആപ്പിളിൽ പെക്റ്റിൻ എന്ന ഫൈബർ കാണപ്പെടുന്നു. ഇത് കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകൾ വർദ്ധിപ്പിച്ച് പെക്റ്റിൻ ഭക്ഷണത്തിന്റെ വൻകുടൽ സംക്രമണ പ്രക്രിയയെ സുഗമമാക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദിവസവും രണ്ട് ആപ്പിൾ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

 

 

കിവി....

കിവി പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനനാളത്തിലെ ചലനത്തെ ഉത്തേജിപ്പിക്കാനും മലവിസർജ്ജനം നടത്താൻ സഹായിക്കുമെന്ന് 'അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്' നടത്തിയ പഠനത്തിൽ പറയുന്നു.

 

 

മാത്രമല്ല, ആന്റിഓക്‌സിഡന്റും വിറ്റാമിൻ സിയും ശ്വാസകോശത്തിൻ്റെ പ്രവർത്തനം സുഗമമാക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. 

പച്ചക്കറികളും പഴങ്ങളും 'റോ' ആയി കഴിക്കുന്നത് കൊണ്ട് ഒരു ഗുണമുണ്ട്...