മറ്റെല്ലാ പോഷകക്കുറവും പോലെ മ​ഗ്നീഷ്യത്തിന്റെ കുറവും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രധാനമായും ഉദാസീനമായ ജീവിതശൈലി മൂലമാണ് സംഭവിക്കുന്നത്.

വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ നിർണായകമായ ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് മഗ്നീഷ്യം പ്രധാന പങ്കാണ് വഹിക്കുന്നത്. മറ്റെല്ലാ പോഷകക്കുറവും പോലെ മഗ്നീഷ്യത്തിന്റെ കുറവും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രധാനമായും ഉദാസീനമായ ജീവിതശൈലി മൂലമാണ് സംഭവിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. 

മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ...

ഒന്ന്...

ശരിയായ പേശികളുടെ പ്രവർത്തനത്തിനും സങ്കോചത്തിനും മഗ്നീഷ്യം നിർണായകമാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലം പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് പേശിവലിവിലേക്കും പേശിവേദന ഉണ്ടാകുന്നതിനും കാരണമാകുന്നു.

രണ്ട്...

തലകറക്കവും ഓക്കാനവും ഇടയ്ക്കിടെ അനുഭവപ്പെടുന്നത് ശരീരത്തിൽ മ​ഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു.

മൂന്ന്...

മഗ്നീഷ്യം ക്രമരഹിതമായ ഹൃദയമിടിപ്പിലേക്ക് നയിച്ചേക്കാം. ഹൃദയമിടിപ്പിൽ മാറ്റം അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് വിദ​ഗ്ധ പരിശോധന നടത്തുക.

നാല്...

ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ദഹന പ്രശ്നങ്ങൾ മഗ്നീഷ്യത്തിൻ്റെ കുറവുമായി ബന്ധപ്പെട്ടിരിക്കാം. ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ, വിശപ്പില്ലായ്മ അനുഭവപ്പെടാം.

അഞ്ച്...

അസ്ഥികളുടെ ആരോഗ്യവും ശരിയായ നാഡീ പ്രവർത്തനവും നിലനിർത്താൻ മഗ്നീഷ്യം, കാൽസ്യം എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ ധാതുക്കളുടെ അസന്തുലിതാവസ്ഥ പേശീവലിവ്, മലബന്ധം എന്നിവയുൾപ്പെടെ വിവിധ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. 

ആറ്...

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും മഗ്നീഷ്യത്തിന്റെ കുറവിന്റെ മറ്റൊരു ലക്ഷണമാണ്. ഏതെങ്കിലും പോഷകത്തിന്റെ കുറവായും നിരന്തരമായ ക്ഷീണവും ബലഹീനതയും അനുഭവപ്പെടാം. 

പിസിഒഎസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 | #Asianetnews