അഹമ്മദാബാദ്: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 രൂപ പിഴയ‌ിട്ട് അഹമ്മദാബാദ് ഭരണകൂടം. ആദ്യം 200 രൂപയാണ് പിഴയിട്ടിരുന്നത്. പിന്നീടാണ് 500 ആക്കി ഉയർത്തിയത്. അതുപോലെ പാൻകടകൾക്ക് സമീപം മുറുക്കിത്തുപ്പിയാൽ കടയുടമ പതിനായിരം രൂപ പിഴയടക്കേണ്ടിവരും.

അഡീഷണൽ ചീഫ് സെക്രട്ടറി ​രാജീവ് ​ഗുപ്തയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അഹമ്മദാബാദ് ന​ഗരത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത് ഇദ്ദേഹമാണ്. തിങ്കളാഴ്ച പുറത്തിറക്കിയ് പ്രസ്താവനയിലാണ് ഉത്തരവുള്ളത്. 

ന​ഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ആളുകൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യം മാസ്ക് വെക്കുകയും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം  ഓർമ്മിപ്പിച്ചു.

ഫേസ് മാസ്ക് ധരിക്കാത്തതിനെ തുടർന്ന് ഇതുവരെ 1.76 ലക്ഷം ആളുകൾക്ക് പിഴ ചുമത്തിയതായും സാമൂഹിക അകലം പാലിക്കാത്തിന്റെ പേരിൽ 94 യൂണിറ്റുകൾ മുദ്ര വച്ചതായും അറിയിച്ചു. 

എച്ച്പിവി പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകുമോ; ​ഗവേഷകർ പറയുന്നു...