പുരുഷന്മാർ മീനെണ്ണ ​ഗുളിക കഴിക്കുന്നത് വൃഷണങ്ങളെ വലുതാക്കുകയും ബീജങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഗുളികകൾ കഴിച്ച പുരുഷന്മാർക്ക് 1.5 മില്ലി വലിപ്പമുള്ള വൃഷണങ്ങളുണ്ടെന്നും ശരാശരി 0.64 മില്ലി ശുക്ലം പുറന്തള്ളുന്നതായും കണ്ടെത്തി.

 1,679 യുവാക്കളിൽ സതേൺ ഡെൻമാർക്ക് സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു. യുവാക്കൾ ശുക്ല സാമ്പിളുകൾ നൽകി, തുടർന്ന് അവരുടെ ഭക്ഷണരീതികളെയും ജീവിതരീതികളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി. 98 യുവാക്കൾ മീനെണ്ണ ​ഗുളിക സ്ഥിരമായി കഴിച്ചിരുന്നവരായിരുന്നു. അതിൽ 95 പേർ വിറ്റാമിൻ ഡി അല്ലെങ്കിൽ സി സപ്ലിമെന്റുകൾ സ്ഥിരമായി കഴിച്ചിരുന്നുവെന്നും പ്രൊഫസർ ഷീന ലൂയിസ് പറയുന്നു. 

 മീനെണ്ണ കഴിച്ചിരുന്ന കൂട്ടത്തിലുള്ള പുരുഷന്മാർക്ക്, പ്രത്യുത്പാദന ശേഷി സംബന്ധിയായ പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്നു കണ്ടു.  ലോകാരോഗ്യസംഘടന നിഷ്‌കർഷിച്ചിട്ടുള്ള ഒരു മില്ലി ലിറ്റർ ശുക്ലത്തിൽ 3.9 കോടി ബീജങ്ങൾ എന്ന ചുരുങ്ങിയ സ്പേം കൌണ്ട് ലെവലിനെ ആധാരമാക്കിയാണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയിട്ടുളളത്.

ഫിഷ് ഓയിൽ സപ്ലിമെന്റുകൾ കഴിച്ചവരിൽ 98 ൽ 12 പേർക്കും ലോകാരോഗ്യ സംഘടനയുടെ അളവിനേക്കാൾ താഴെയാണ് ബീജങ്ങളുടെ എണ്ണം ഉള്ളതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മീനെണ്ണ ​ഗുളികകൾ സ്ഥിരമായി കഴിച്ച പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം കൂടുതലുള്ളതായി കണ്ടെത്താനായെന്ന് പഠനത്തിൽ പറയുന്നു. 

മീനെണ്ണ ​ഗുളിക കഴിക്കാത്ത പുരുഷന്മാർക്ക് 147 മില്ല്യൺ, മറ്റ് ​ഗുളിക കഴിക്കുന്ന പുരുഷന്മാർക്ക് 159 മില്യൺ, ഫിഷ് ഓയിൽ സപ്ലിമെന്റ് കഴിച്ച പുരുഷന്മാർക്ക് 168 ദശലക്ഷം. എന്നാൽ 60 ദിവസത്തിൽ കൂടുതൽ മീനെണ്ണ കഴിച്ച പുരുഷന്മാർക്ക് 184 മില്യണായി ബീജത്തിന്റെ അളവ് ഉയരുന്നത് കണ്ടെത്തിയെന്ന് പ്രൊഫസർ ഷീന പറഞ്ഞു. 
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജമാ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചു. 

മീൻ എണ്ണയിൽ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മീനെണ്ണ ​ഗുളിക കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠന​ങ്ങൾ പറയുന്നു. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനം പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്.