തടി കുറയ്ക്കാന്‍ പലരും ഡയറ്റ് എന്നും പറഞ്ഞ് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്യുമെന്ന കാര്യം അവർക്കറിയില്ല. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുകയും ശേഷം ഉച്ചഭക്ഷണം അമിതമായി കഴിക്കുന്ന ചിലരെയും കണ്ടിട്ടുണ്ട്. ഇത് ശരീരഭാരം കൂടുന്നതിന് കാരണമാവുകയേയുള്ളൂ. ചില ഭക്ഷണശീലങ്ങൾ തടി കൂടുന്നതിന് കാരണമാകുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്. ഏതൊക്കെയാണ് ആ ശീലങ്ങൾ എന്ന് നോക്കാം...

ഒന്ന്...

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം മിക്കവരിലും കണ്ട് വരുന്നു. ഇത് നല്ല ശീലമല്ലെന്ന് ഓർക്കുക. കാരണം, ശരീരഭാരം കൂടുന്നതിന് കാരണമാകും. എണ്ണയില്ലാതെ ആവിയിൽ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോഴൂ തടി വയ്ക്കുമെന്ന പേടി വേണ്ട. എന്നാൽ രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേർത്ത് കഴിക്കാമെന്ന് വയ്ക്കരുത്. 

രണ്ട്...

പലരും രാവിലത്തെ വിശപ്പ് സഹിക്കുന്നത് ഉച്ചയ്ക്ക് വയർ നിറഞ്ഞ് കഴിക്കാമല്ലോ എന്നു കരുതിയാണ്. ഈ ചിന്തയാണ് മാറേണ്ടത്. രാവിലെ നന്നായി കഴിക്കുകയും ഉച്ചയ്ക്ക് അതിനേക്കാൾ കുറച്ചു കഴിക്കുകയുമാണ് ചെയ്യേണ്ടത്. കുറച്ച് ചോറ്, കൂടുതൽ പച്ചക്കറി സാലഡ് , അല്ലെങ്കിൽ വേവിച്ച പച്ചക്കറി, ഒരു ചപ്പാത്തി. ചപ്പാത്തി ഒഴിവാക്കുകയുമാകാം. ഉച്ചയ്ക്ക് ഏറെ വിശന്നിരുന്ന് ധാരാളം ഭക്ഷണം കഴിക്കുന്നതും അപകടമാണ്.

ശരീരഭാരം കുറയ്ക്കാന്‍ അതിരാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍....

മൂന്ന്...

രാത്രിയിൽ അമിത ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും രാത്രി ഏറെ വെെകിയുള്ള അത്താഴം ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടാം. അധിക ഭക്ഷണമല്ലെങ്കിലും കഴിക്കുന്നത് മുഴുവൻ ചിലപ്പോൾ കൊഴുപ്പായി മാറുന്നത് വളരെ ദോഷം ചെയ്യും. എട്ടുമണിക്കുള്ളിൽ അത്താഴം കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

നാല്...

എണ്ണ, നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ ദിവസത്തിൽ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി വളരെ പെട്ടെന്ന് കുറയ്ക്കാം. ‌

അഞ്ച്...

ഭക്ഷണത്തിന്റെ ഇടവേളകളിലും ജോലിയ്ക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കാറുണ്ടോ. പഞ്ചസാര, പാൽ , കോഫി ഇതെല്ലാം വണ്ണം കൂട്ടാം.

അമിതവണ്ണം കുറയ്ക്കാന്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കാം....

ആറ്...

പ്രോസസ്ഡ് ഫുഡ്സ് തടി കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. തണുപ്പിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ഭക്ഷണവും വണ്ണം കൂട്ടും. ബിസ്കറ്റുകൾ, കേക്കുകൾ ഇവയെല്ലാം വില്ലന്മാരാണെന്ന് ഓർക്കുക.