Asianet News MalayalamAsianet News Malayalam

പ്രമേഹത്തെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളിതാ...

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. 

Five Effective Ways To Manage Diabetes
Author
Trivandrum, First Published Oct 22, 2020, 6:51 PM IST

വൃക്കരോഗങ്ങൾക്കുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്.

പ്രമേഹം ബാധിച്ചാല്‍ ഏകദേശം പത്ത് വര്‍ഷത്തോളം കഴിയുമ്പോള്‍ ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മോശം ജീവിതശൈലി കാരണം രാജ്യത്തെ മൂന്നിൽ രണ്ട് പേർ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിൽ കണ്ടുവരുന്ന ഒന്നാണ് ടൈപ്പ് -2 പ്രമേഹം. ജീവിതശൈലിയിലും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെ പ്രമേഹത്തെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും. 

 

Five Effective Ways To Manage Diabetes

 

ആരോഗ്യകരമായ ഭക്ഷണക്രമം, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക എന്നിവയിലൂടെ ജീവിതശെെലി രോ​ഗങ്ങളെ തടയാൻ സഹായിക്കും. തുടക്കത്തിൽ തന്നെ പ്രമേഹം നിയന്ത്രിക്കുക ചെയ്തില്ലെങ്കിൽ കടുത്ത സങ്കീർണതകൾക്ക് കാരണമാകും.

പ്രമേഹത്തെ തടയാൻ പുകവലി, മദ്യപാന ശീലം എന്നിവ ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പ്രമേഹത്തെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

 ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരൂ...

ആരോഗ്യകരമായ ഭക്ഷണരീതി പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ,  ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. കൂടാതെ, കൂടുതൽ ഇലക്കറികളും പഴങ്ങളും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വ്യായാമം ശീലമാക്കൂ...

ടൈപ്പ് -2 പ്രമേഹരോഗികൾ ദിവസവും 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാഘാതം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം ഉയർത്തുന്നതിനും സഹായിക്കുന്നു.

ഉപ്പിന്റെ അളവ് കുറയ്ക്കാം...

ഉപ്പിന്റെ അളവ് കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. രക്തത്തിന്റെ അളവ് കൂടുന്നത് രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും, നിങ്ങളുടെ ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടിവരുന്ന അവസ്ഥ വന്നുചേരുകയും ചെയ്യും. ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.

 

 Five Effective Ways To Manage Diabetes

 

യോ​ഗ...

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും യോഗ പ്രധാന പങ്ക്  വഹിക്കുന്നു. സമ്മർദ്ദത്തിന്റെ തോത് കുറയ്ക്കുന്നതിനും മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നതിനും യോ​ഗ സഹായിക്കുന്നു. താഴ്ന്ന സമ്മർദ്ദ നില പ്രമേഹത്തെയും രക്താതിമർദ്ദത്തെയും ഗുണകരമായി ബാധിക്കുന്നു.

ഈ ഭക്ഷണങ്ങൾ നല്ലത്...

ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നു. പഴവര്‍ഗ്ഗങ്ങള്‍, ബ്ലൂബെറി, സ്ട്രോബെറി, വാള്‍നട്ട്, വെളുത്തുള്ളി, പാവയ്ക്ക, നെല്ലിക്ക എന്നിവ പ്രമേഹത്തെ നേരിടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രമേഹരോ​ഗികൾ ഈ മൂന്ന് 'ഹെർബൽ ടീ' കൾ കുടിക്കുന്നത് ശീലമാക്കൂ


 

Follow Us:
Download App:
  • android
  • ios