Asianet News MalayalamAsianet News Malayalam

ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ജീവിതശൈലികൊണ്ടുതന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണം, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കാം. ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ ഇവ അമിതമായി ഉപയോഗിക്കരുത്.

five foods for good digestion
Author
Trivandrum, First Published Nov 2, 2020, 7:08 PM IST

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരില്ല. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും. തുടര്‍ച്ച യായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ ബാധിക്കും. ഇതിന് പരിഹാരമായി പതിവായി മരുന്നുകള്‍ കഴിക്കുന്നത് മറ്റ് സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്യും. ജീവിതശൈലികൊണ്ടുതന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം.

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണം, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കാം. ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ ഇവ അമിതമായി ഉപയോഗിക്കരുത്. അതുപോലെ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളിലടങ്ങിയ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം വയറില്‍ അള്‍സറും നീര്‍വീക്കവുമുണ്ടാക്കാന്‍ കാരണമായേക്കും. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

പപ്പായ...

പപ്പായ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ദഹന എൻസൈമുകളുടെ സാന്നിധ്യം മൂലം മലവിസർജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. ശരീരഭാരം, വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.

 

five foods for good digestion

 

ആപ്പിൾ...

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ആപ്പിളിൽ ധാരാളം ധാതുക്കളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നു, മാത്രമല്ല നാരുകളാൽ സമ്പന്നമായതിനാൽ ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.

വെള്ളരിക്ക...

വെള്ളരിക്കയിൽ ശരിയായ ദഹനത്തിന് സഹായിക്കുന്ന 'എറെപ്സിൻ' എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ആമാശയത്തിലെ അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ്, പെപ്റ്റിക് അൾസർ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതിന് ആപ്പിൾ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

 

five foods for good digestion

 

വാഴപ്പഴം..

ദഹനം എളുപ്പമാക്കാൻ ഏറ്റവും മികച്ചതാണ് വാഴപ്പഴം. കാരണം ഉയർന്ന ഫൈബർ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിൽ ദിവസവും ഒരു വാഴപ്പഴം ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ​സഹായിക്കുന്നു.

തേനും നാരങ്ങയും...

ദിവസവും വെറും വയറ്റിൽ തേനും നാരങ്ങ നീരും ചേർത്ത ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഉപാപചയ പ്രവർത്തനം  വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

 

Follow Us:
Download App:
  • android
  • ios