ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുക എന്നതാണ്. പൂരിത കൊഴുപ്പുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണം, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നതും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.
കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. എച്ച്‌ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) എന്ന നല്ല കൊളസ്ട്രോൾ, എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്ന ചീത്ത കൊളസ്‌ട്രോൾ. എൽഡിഎൽ ധമനികളുടെ ചുമരുകളിൽ നിക്ഷേപിക്കുകയും രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ നല്ല കൊളസ്ട്രോൾ ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.
ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുക എന്നതാണ്. പൂരിത കൊഴുപ്പുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണം, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നതും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങളെക്കുറിച്ച് പറയുന്നു...
ചിയ സീഡ്സ്...
ഒമേഗ - 3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് ആരോഗ്യകരമായ പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടമാണ് ചിയ വിത്തുകൾ. നിങ്ങളുടെ ഭക്ഷണത്തിൽ ചിയ വിത്തുകൾ ചേർക്കുന്നത് എൽഡിഎൽ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ കാലിൽ കാണുന്ന ഒരു ലക്ഷണമിതാണ്
ബാർലി...
എച്ച്‌ഡിഎൽ കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലയിക്കുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കനാൽ സമ്പുഷ്ടമാണ് ബാർലി.
വാൾനട്ട്...
വാൾനട്ടിൽ കാണപ്പെടുന്ന കൊഴുപ്പ് പ്രധാനമായും ഒമേഗ -3 കൊഴുപ്പാണ്. ഹൃദയ സംരക്ഷണ ഗുണങ്ങളുള്ള ഒരു തരം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. വാൾനട്ട് രക്തത്തിലെ മൊത്തം കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ...
വെളിച്ചെണ്ണ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ട്രൈഗ്ലിസറൈഡുകൾ വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകളുടെ ഒരു ചെറിയ അളവ് മാത്രമാണുള്ളത്.
വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 സൂപ്പർ ഫുഡുകൾ
സോയാബീൻസ്...
മാംസത്തിന് തുല്യമായ സസ്യാഹാരമായ സോയാബീൻ അപൂരിത കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. കൂടാതെ, സോയയിലെ ഐസോഫ്ലവോണുകൾ HDL അളവ് വർദ്ധിപ്പിക്കുകയും ഫൈറ്റോ ഈസ്ട്രജൻ LDL ലെവലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുകയും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
