ദമ്പതികള്‍ക്കിടയിലെ വന്ധ്യത പ്രശ്‌നങ്ങള്‍ ഇന്ന് വര്‍ധിച്ച് വരികയാണ്. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയുണ്ടാകാന്‍ സാധ്യതയുള്ള രോഗമാണിത്. ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്‍മാര്‍ ഇന്ന് ഏറെയാണ്. സ്‌ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട അഞ്ച് കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും. 

രണ്ട്...

 പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ്.പുകവലി ശീലം മാറ്റിയെടുക്കുക.

മൂന്ന്...

 സെക്സിനു മുൻപ് മദ്യപിക്കുന്നത് സെക്സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലർക്കുമുണ്ട്. എന്നാൽ മദ്യം തലച്ചോറിനെ തളർത്തുകയാണ് ചെയ്യുന്നത്. മദ്യവും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാകുന്നുണ്ട്.

നാല്....

ടെൻഷനും സ്ട്രെസും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഒഴിവാക്കുക.

അഞ്ച്...

 അമിതവണ്ണം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നതിനാല്‍ കൃത്യമായ വ്യായാമം ചെയ്യുന്നതും ശരീരത്തില്‍ രക്തചക്രമണം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സ്ഥിരമാക്കുക. സ്വയം മനസ്സിലാക്കുകയും ഇതിനെല്ലാം പരിഹാരം കണ്ടെത്തുകയും ചെയ്‌താൽ മാത്രമേ പുരുഷന്മാരുടെ വന്ധ്യതയ്‌ക്ക് പരിഹാരം കാണാൻ കഴിയൂ.