ജീവിതരീതികളില്‍ തന്നെയുള്ള അശ്രദ്ധ പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നമ്മെ നയിക്കാം. അനാരോഗ്യകരമായ ഡയറ്റ്, അതായത് പോഷകങ്ങളോ അവശ്യം വേണ്ടുന്ന ഘടകങ്ങളോ ഉള്‍പ്പെടാതെയുള്ള ഡയറ്റ്, ഉറക്കമില്ലായ്മ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുള്‍പ്പെടും. അത്തരത്തില്‍ ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്

മുടിയുടെ ആരോഗ്യവുമായി ( Hair Health ) ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു പ്രശ്‌നം മുടി കൊഴിച്ചിലാണ് ( Hair Fall ) . മുടി കൊഴിച്ചില്‍ തന്നെ ഓരോരുത്തരിലും സംഭവിക്കുന്ന ഓരോ കാരണങ്ങള്‍ കൊണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാലാവസ്ഥ, കെമിക്കലുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാറുണ്ട്. 

ജീവിതരീതികളില്‍ തന്നെയുള്ള അശ്രദ്ധ പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നമ്മെ നയിക്കാം. അനാരോഗ്യകരമായ ഡയറ്റ്, അതായത് പോഷകങ്ങളോ അവശ്യം വേണ്ടുന്ന ഘടകങ്ങളോ ഉള്‍പ്പെടാതെയുള്ള ഡയറ്റ്, ഉറക്കമില്ലായ്മ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുള്‍പ്പെടും. അത്തരത്തില്‍ ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഇവയെല്ലാം തന്നെ ഏറിയോ കുറഞ്ഞോ നിങ്ങളെ മുടി കൊഴിച്ചിലിലേക്ക് നയിക്കാന്‍ ഇടയാക്കുന്ന ഘടകങ്ങളാണ്. 

ഒന്ന്...

മുടിയുണക്കാന്‍ ഹെയര്‍ ഡ്രയറുപയോഗിക്കുന്ന ധാരാളം പേരുണ്ട്. ഇത് പതിവായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. അതുപോലെ തന്നെ ഇതില്‍ താപനില കൂട്ടിയുപയോഗിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. 150 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയര്‍ത്തുന്നത് മുടിക്ക് ഏറെ ദോഷം ചെയ്‌തേക്കാം.

മുടി പൊട്ടിപ്പോകാനും എണ്ണമയമില്ലാതെ വരണ്ടിരിക്കാനുമെല്ലാം ഇത് ഇടയാക്കും. 

രണ്ട്...

മുടി കെട്ടിവയ്ക്കുമ്പോഴും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. മുടി എല്ലായ്‌പ്പോഴും വളരെയധികം 'ടൈറ്റ്' ആയി കെട്ടിവയ്ക്കരുത്. അത് മുടിക്ക് ഒട്ടും നല്ലതല്ല. അതുപോലെ മുടിക്ക് ഭാരം വരുന്ന രീതിയിലുള്ള സ്‌റ്റൈലിംഗ്, ഹെയര്‍ എക്‌സ്റ്റന്‍ഷനുകള്‍ ( വെപ്പുമുടി ) എന്നിവയും ഒഴിവാക്കുക.

മൂന്ന്...

മുടി സ്റ്റൈല്‍ ചെയ്യാനായി പല ഉത്പന്നങ്ങളും ഉയോഗിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ഹെയര്‍സ്േ്രപ പതിവായി ഉപയോഗിക്കുന്നതും മുടിക്ക് അത്ര നല്ലതല്ല. കഴിയുന്നതും മുടിയുടെ സ്വാഭാവികത നിലനിര്‍ത്തി, അതിന് അനുയോജ്യമായ സ്‌റ്റൈലിംഗുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. 

നാല്...

തല നനച്ചുകഴിഞ്ഞാല്‍ ടവല്‍ കൊണ്ട് അമര്‍ത്തി തുടച്ച് മുടിയുണക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇത് മുടിക്ക് ഒട്ടും നല്ലതല്ല. മുടി നനച്ചുകഴിഞ്ഞ് കൈ കൊണ്ട് പിഴിഞ്ഞ ശേഷം ടവല്‍ മൃദുവായി തലയെ ചുറ്റിച്ച് കെട്ടിവയ്ക്കുക.

ഏതാനും മിനുറ്റുകള്‍ കഴിഞ്ഞാല്‍ ഇത് ഊരിമാറ്റുകയുമാവാം. 

അഞ്ച്...

അതുപോലെ മുടി നനവോടുകൂടി മുപ്പത് മിനുറ്റിലധികം വയ്ക്കുന്നത് ക്രമേണ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്താനും മുടി കുറയാനും കാരണമായേക്കാം. മുടിക്ക് തിളക്കം കുറയാനും, മുടി വരണ്ടിരിക്കാനുമെല്ലാം ഈ ശീലം ഇടയാക്കാം. 

Also Read:- തലമുടി തഴച്ചു വളരാന്‍ നാല് ജ്യൂസുകള്‍; വീട്ടിൽ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

മുടി കൊഴിച്ചില്‍ തടയാന്‍ ഭക്ഷണങ്ങള്‍ കാര്യമായി സഹായിക്കും. ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയെ കുറിച്ച് കൂടി അറിയാം. 
ബീന്‍സ്, പയര്‍ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ബയോട്ടിന്‍ കുറവുകള്‍ മുടി പൊട്ടുന്നതിന് കാരണമാകും. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യകരമായ ഭക്ഷണമാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ബീന്‍സ് സിങ്കിന്റെ നല്ല ഉറവിടമാണ്. ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നു.... Read More... ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ; കരുത്തുള്ള മുടി സ്വന്തമാക്കാം