വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ 5 കാര്യങ്ങൾ ചെയ്യാം
വൃക്കരോഗമുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ അഞ്ച് കാര്യങ്ങൾ ചെയ്യാം...

വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വൃക്കരോഗത്തിന്റെ പ്രധാനപ്രശ്നം എന്തെന്നാൽ അതിന്റെ തുടക്കകാലത്ത് കാര്യമായി രോഗലക്ഷണങ്ങൾ കുറവാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ മിക്ക രോഗികളും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. വൃക്കരോഗമുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ അഞ്ച് കാര്യങ്ങൾ ചെയ്യാം...
ഒന്ന്...
ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെ തകരാറിലാക്കുകയും വൃക്കരോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉപ്പും മദ്യവും കുറയ്ക്കുക, അമിതഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക എന്നിങ്ങനെ ജീവിതശൈലിയിൽ ലളിതമായ മാറ്റങ്ങൾ വരുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
രണ്ട്...
പ്രമേഹം വൃക്കതകരാറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ കോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് (പഞ്ചസാര) ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ രക്തം ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത് ജീവനെ തന്നെ അപകടത്തിലാക്കുന്നു.
മൂന്ന്...
ജലാംശം നിലനിർത്താൻ മാത്രമല്ല അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും നമ്മുടെ ശരീരത്തിന് വെള്ളം ആവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. വൃക്കയിലെ കല്ലുകൾ തടയാൻ ഇത് സഹായിച്ചേക്കാം.
നാല്...
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും സാധ്യത വർദ്ധിപ്പിക്കും. ഇത് വൃക്കരോഗങ്ങൾക്ക് കാരണമാകും.
അഞ്ച്...
വേദനസംഹാരികളോട് അമിതമായി ആശ്രയിക്കുകയോ അത്തരം ഗുളികകൾ പതിവായി കഴിക്കുകയോ ചെയ്യുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കും. വേദനസംഹാരികൾ വേദന ലഘൂകരിക്കും. പക്ഷേ ഒരു ഡോക്ടറെ സമീപിക്കാതെ അത് കഴിക്കരുത്.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഡയറ്റിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്താം