ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഒരു ഡയറ്റ് രീതിയാണ് 'ഡാഷ്' (ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെൻഷൻ). 

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം അലട്ടുമ്പോള്‍ ഇവയില്‍ നിന്ന് രക്ഷ നേടാനോ ആശ്വാസം നേടാനോ എല്ലാം നാം ജീവിതരീതികളില്‍ കാര്യമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താറുണ്ട്. പ്രത്യേകിച്ച് ഡയറ്റ് അഥവാ ഭക്ഷണകാര്യത്തില്‍. 

ഇത്തരത്തില്‍ ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഒരു ഡയറ്റ് രീതിയാണ് 'ഡാഷ്' (ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെൻഷൻ). 

വിവിധയിനം പഴങ്ങള്‍ (ഫ്രൂട്ടസ്), പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവയെല്ലാമാണ് കാര്യമായും ഡാഷ് ഡയറ്റിലുള്‍പ്പെടുന്നത്. സാച്വറേറ്റഡ‍് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്. സോഡിയം ഒഴിവാക്കുന്നതിലൂടെയാണ് ഇത് ബിപി കുറയ്ക്കാൻ സഹായകമായി മാറുന്നത്. 

പ്രോസസ്ഡ് ഫുഡ്സ്, മധുരപാനീയങ്ങള്‍ (പ്രത്യേകിച്ച് കുപ്പി പാനീയങ്ങള്‍), മധുരപലഹാരങ്ങള്‍ എന്നിവയും പരമാവധി നിയന്ത്രിക്കുന്നതാണ് 'ഡാഷ്' ഡയറ്റ്. ഇപ്പറഞ്ഞ ഭക്ഷണപാനീയങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് മേല്‍ വിവിധ ഭീഷണി ഉയര്‍ത്തുന്നവയാണ്. അതിനാല്‍ ഇവ ഒഴിവാക്കുന്നത് തീര്‍ച്ചയായും പോസിറ്റീവായ ഫലം നല്‍കും. ഇനി ഡാഷ് ഡയറ്റ് പിന്തുടരുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ബിപി (രക്തസമ്മര്‍ദ്ദം) കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് സവിശേഷിച്ചും ഡാഷ് ഡയറ്റ് സഹായകമാകുന്നത്. ഇതിന് പുറമെ വണ്ണം കുറയ്ക്കാനും, കൊളസ്ട്രോളിനെ ചെറുക്കാനും ടൈപ്പ്-2 പ്രമേഹത്തെ പ്രതിരോധിക്കാനുമെല്ലാം ഈ ഡയറ്റ് രീതി സഹായകമാണ്.

എന്നാല്‍ ഏത് പ്രായക്കാരാണെങ്കിലും ലിംഗഭേദമെന്യേ ഒരു ഡയറ്റിലേക്ക് കടക്കും മുമ്പ് ആരോഗ്യവിദഗ്ധരുമായി കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഉചിതം. അല്ലാത്തപക്ഷം ഡയറ്റിന് കൃത്യമായ ഫലം കിട്ടില്ലെന്നത് മാത്രമല്ല- ആരോഗ്യത്തിന് വെല്ലുവിളിയായും മാറാം. പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ തീര്‍ച്ചയായും ഡോക്ടറോട് ചോദിക്കാതെ ഒരു ഡയറ്റിലേക്കും കടക്കരുത്. 

Also Read:- പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നത് വൃക്കയെ ബാധിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo