Asianet News MalayalamAsianet News Malayalam

Covid 19 : കൊവി‍ഡ് 19; കടയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

വൈറസ് മൂക്കിലേക്കും വായിലേക്കും പ്രവേശിക്കുന്നത് തടയാൻ മാസ്‌കുകൾ ഫലപ്രദമാണ്. ഒമിക്രോൺ അതിവേ​ഗം പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ തുണി മാസ്ക് ഒഴിവാക്കി പകരം എൻ 95 മാസ്ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Follow these precautions before going shopping amid the covid 19
Author
Trivandrum, First Published Jan 21, 2022, 10:57 AM IST

കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരിയാണ്. അതിവേ​ഗം പകരുന്ന വകഭേദമാണ് ഒമിക്രോൺ. കൊവിഡ് രൂക്ഷമായിരിക്കുന്ന ഈ സമയത്ത് കടകളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പ്രതിരോധത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു പ്രതിരോധ നടപടിയാണ് മാസ്ക് ധരിക്കൽ. വൈറസ് മൂക്കിലേക്കും വായിലേക്കും പ്രവേശിക്കുന്നത് തടയാൻ മാസ്‌കുകൾ ഫലപ്രദമാണ്. ഒമിക്രോൺ അതിവേ​ഗം പടർന്നുപിടിക്കുന്ന ഈ 
സാഹചര്യത്തിൽ തുണി മാസ്ക് ഒഴിവാക്കി പകരം എൻ 95 മാസ്ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കുക. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ ഷോപ്പിംഗിനായി പുറത്തേക്ക് പോകുകയാണെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങൾ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാൽ അത് സഹായകരമാകും. വാങ്ങിയ സാധനങ്ങൾ അണുവിമുക്തമാക്കാനും മറക്കരുതെന്ന് ഡോക്ടർമാർ പറയുന്നു.

കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. കൈകളിൽ ഗ്ലൗസും ധരിക്കുക. അണുബാധ തടയുന്നതിന് വായ, മൂക്ക്, കണ്ണുകൾ എന്നിവ തൊടുന്നത് ഒഴിവാക്കുക. പണമിടപാട് നടത്തുന്നതിന് മുൻപും ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വ്യത്തിയാക്കേണ്ടതുണ്ട്. ഷോപ്പിങ് കഴിഞ്ഞ് തിരികെ എത്തിയാൽ ഉടൻ വ്യക്തി ശുചിത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്.

Read more: കൊവിഡ് രോഗിയെ പരിചരിക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ പാലിക്കാൻ മറക്കരുത്

Follow Us:
Download App:
  • android
  • ios