ഫാറ്റി ലിവര്‍ രോഗം പിടിപെടാതിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
ഫാറ്റി ലിവര്‍ രോഗം രണ്ട് തരത്തിലാണ് പിടിപെടുക. ഒന്ന് മദ്യപാനം പതിവാക്കിയവരില്‍ ഇതുമൂലമുണ്ടാകുന്നതും പിന്നൊന്ന് അമിതവണ്ണം പോലുള്ള ജീവിതരീതികള്‍ മൂലമുണ്ടാകുന്നതും.

ഫാറ്റി ലിവര്‍ രോഗത്തെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കരളില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് പതിയെ കരളിന്‍റെ ആകെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്തേക്കാം.
ഫാറ്റി ലിവര്‍ രോഗം രണ്ട് തരത്തിലാണ് പിടിപെടുക. ഒന്ന് മദ്യപാനം പതിവാക്കിയവരില്‍ ഇതുമൂലമുണ്ടാകുന്നതും പിന്നൊന്ന് അമിതവണ്ണം പോലുള്ള ജീവിതരീതികള്‍ മൂലമുണ്ടാകുന്നതും.
ഇതില്‍ ജീവിതരീതികള്‍ മൂലം പിടിപെടാൻ സാധ്യതയുള്ള ഫാറ്റി ലിവര്‍ രോഗത്തെ പ്രതിരോധിക്കാൻ ഡയറ്റില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അത്തരത്തില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
അധികവും ഷുഗര്‍-കാര്‍ബോഹൈഡ്രേറ്റ് എന്നിവയാണ് മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവറിലേക്ക് നയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ ഇവ നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. അതേസമയം ഇവയെല്ലാം അടങ്ങിയ ചോറ് റൊട്ടി പോലുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കേണ്ട കാര്യമില്ല. ഇവയുടെ അളവിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടത്. പ്രത്യേകിച്ച് ശരീരഭാരം നേരത്തെ തന്നെ കൂടുതലുള്ളവര്‍.
സോഡ, ബേക്ക്ഡ് ഐറ്റംസ്, കാൻഡികള്‍, പേസ്ട്രികള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളില്‍ ചേര്‍ക്കുന്ന മധുരം 'ഫ്രക്ടോസ്' ആണ്. സാധാരണ ഷുഗറില്‍ നിന്ന് വ്യത്യസ്തമായി ഇത് കരളില്‍ ചില സങ്കീര്‍ണമായ കെമിക്കല്‍ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഫ്രക്ടോസ് അധികമായി അകത്തെത്തുമ്പോഴാകട്ടെ അത് കുടലില്‍ നിന്ന് കരളിലേക്ക് എത്തി അവിടെ കൊഴുപ്പായി അടിയുന്നു. ഇതെല്ലാം ഫാറ്റി ലിവറിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
നേരത്തെ സൂചിപ്പിച്ചത് പോലെ ചോറ്, റൊട്ടി എന്നിങ്ങനെയുള്ള ഭക്ഷണങ്ങളൊന്നും ഒഴിവാക്കേണ്ടതില്ല. പക്ഷേ ഇവ നിയന്ത്രിച്ച് പോകുന്നതാണ് നല്ലത്. ഒമേഗ- 3 ഫാറ്റി ആസിഡ് സമ്പന്നമായ എണ്ണ പാചകത്തിനായി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. ഫ്രക്ടോസ് അടങ്ങിയ- മുമ്പേ പറഞ്ഞ സോഡ, ബേക്കറികള്‍, മിഠായികള്‍, പേസ്ട്രി- കേക്ക് എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം നല്ലതുപോലെ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഉചിതം.
Also Read:- ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്...