Asianet News MalayalamAsianet News Malayalam

മത ചടങ്ങിനിടെ ഭക്ഷണം കഴിച്ചു, പിന്നാലെ രണ്ടായിരം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു; കാരണം കണ്ടെത്താൻ അന്വേഷണം

ചൊവ്വാഴ്ച രാത്രി ഭക്ഷണം ഇവിടെ നിന്നും കഴിച്ചവർക്ക് ബുധനാഴ്ച പുലർച്ചെ മുതൽ തന്നെ പ്രശ്നങ്ങൾ തുടങ്ങി

Food poisoning is nearly 2000 people eating from maharashtra religious event details asd
Author
First Published Feb 7, 2024, 5:39 PM IST

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ 2000 പേർക്ക് ഭക്ഷ്യവിഷബാധ. നന്ദേഡിലെ കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. നന്ദേഡ് ജില്ലയിലെ സവർഗാവ്, പോസ്റ്റ്‌വാഡി, റിസാൻഗാവ്, മാസ്‌കി തുടങ്ങിയ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നാട്ടുകാരെ ഒരുമിച്ച് കൊണ്ടുവന്നുള്ള മതപ്രഭാഷണത്തിനിടെയാണ് സംഭവം.

ബംഗാളിൽ നിന്ന് കണ്ണൂരിലെത്തി, കൃത്യം പ്ലാനുമായി! പക്ഷേ സുദീപിനെ 'കണ്ണൂർ സ്ക്വാഡ്' കയ്യോടെ പൂട്ടി

ചൊവ്വാഴ്ച രാത്രി ഭക്ഷണം ഇവിടെ നിന്നും കഴിച്ചവർക്ക് ബുധനാഴ്ച പുലർച്ചെ മുതൽ തന്നെ പ്രശ്നങ്ങൾ തുടങ്ങി. നിരവധി പേർക്കാണ് കാര്യമായ തോതിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ഏകദേശം രണ്ടായിരത്തോളം പേരാണ് ഇവിടെ പ്രാഥമിക ചികിത്സ തേടിയത്. നന്ദേഡ് ജില്ലയിലെ ലോഹയിലെ ഉപജില്ലാ ആശുപത്രിയിൽ മാത്രം 150 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും സ്ഥിതി ഗുരുതരമല്ലെങ്കിലും സ്ഥലത്തെ മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 870 രോഗികൾ കൂടി വൈദ്യസഹായം തേടിയിട്ടുണ്ട്. പ്രദേശത്ത് അടിയന്തര സഹായത്തിനായി അഞ്ചു സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയെത്തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെട്ട 25 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി എന്നതാണ്. ആർ.എം.വി.എച്ച്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. 23 പേരാണ് കുറ്റിലക്കടവ് ആശുപത്രിയിൽ എത്തിയത്. ആരുടെയും നില ഗുരുതരമല്ല. സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഛർദിയും വയറു വേദനയും അനുഭവപ്പെട്ടത്. ചടങ്ങിനായി പുറത്തെ ഒരു സ്ഥാപനത്തിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ഐസ് ക്രീമും, പഫ്സും വിതരണവും നടന്നിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വിഭാഗം ഭക്ഷണം പാകം ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

യാത്രയയപ്പിനിടെ ബിരിയാണി കഴിച്ചു; തൃശൂരിൽ 25കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

Latest Videos
Follow Us:
Download App:
  • android
  • ios