Asianet News MalayalamAsianet News Malayalam

പുരുഷന്മാര്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍...

ആരോഗ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ജാഗ്രത കാണിക്കണം. 

food that helps men s health
Author
Thiruvananthapuram, First Published Feb 10, 2020, 10:12 PM IST

ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര്‍ അധികം ശ്രദ്ധിക്കാറില്ല. ആരോഗ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ജാഗ്രത കാണിക്കണം. പ്രത്യേകിച്ച് നല്ല കരുത്തുളള ശരീരം കൂടി ആഗ്രഹിക്കുന്നവര്‍. 

പുരുഷന്റെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. 

2. പുരുഷന്മാരില്‍ കാണപ്പെടുന്ന ക്യാന്‍സറാണ് പ്രോസ്ട്രേറ്റ് ക്യാന്‍സര്‍. സെലീനിയം അടങ്ങിയ നട്സ് കഴിക്കുന്നത് പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ, പുരുഷന്മാര്‍ മഷ്റൂം അഥവാ കൂണ്‍ കഴിക്കുന്നത് നല്ലതാണ്. മഷ്റൂം കഴിക്കുന്നത് പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നു. 

3. ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമത്തിലാണ് പലരും. അതിനായി ഭക്ഷണം വലിച്ചുവാരി കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ അമിതമായി ഭക്ഷണം കഴിക്കുക അല്ല വേണ്ടത്. മറിച്ച് പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത്. മുട്ട, പാല്‍ ഉല്‍പ്പനങ്ങള്‍ , മത്സ്യം, ഓട്സ് , ബദാം തുടങ്ങിയ ഇതിന് സഹായിക്കും. 

4. പുരുഷന്മാരിലും മൂഡ് മാറ്റങ്ങള്‍ ഉണ്ടാകാം. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇതിനുളള നല്ല പ്രതിവിധിയാണ്. കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ ശരീരം വലിച്ചെടുക്കുന്നത് തടയാനും ഇത് സഹായിക്കും.

Follow Us:
Download App:
  • android
  • ios