Asianet News MalayalamAsianet News Malayalam

തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം പകരാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ

മിക്കവരും ഇതിനെയൊന്നും കാര്യമായി എടുക്കാറുമില്ല. എന്നാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമയും തൊണ്ടവേദനയും ജലദോഷവുമൊക്കെ തീര്‍ച്ചയായും ആശുപത്രിയില്‍ കാണിക്കേണ്ടതാണ്. 

Foods and drinks that work like a remedy in tonsils
Author
First Published Aug 22, 2024, 2:27 PM IST | Last Updated Aug 22, 2024, 2:27 PM IST

തൊണ്ടവേദനയും ജലദോഷവും ചുമയുമെല്ലാം സാധാരണഗതിയില്‍ നമുക്ക് ബാധിക്കപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. മിക്കവരും ഇതിനെയൊന്നും കാര്യമായി എടുക്കാറുമില്ല. എന്നാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമയും തൊണ്ടവേദനയും ജലദോഷവുമൊക്കെ തീര്‍ച്ചയായും ആശുപത്രിയില്‍ കാണിക്കേണ്ടതാണ്. 

തണുപ്പ് മൂലമോ മറ്റോ ഉണ്ടാകുന്ന തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം പകരാന്‍ സഹായിക്കുന്ന ചില  ഭക്ഷണപാനീയങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

1. ചിക്കന്‍/ വെജ് സൂപ്പ് 

ഇളം ചൂടുള്ള ചിക്കന്‍/ വെജ് സൂപ്പ് കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം പകരാന്‍ സഹായിക്കും. 

2. തേന്‍ 

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. അതിനാല്‍ തേന്‍ കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസമേകാന്‍ സഹായിക്കും. 

3. ഇഞ്ചി ചായ 

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ഇവയ്ക്ക് തൊണ്ടവേദനയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കും. 

4. ഉപ്പിട്ട ഇളം ചൂടുവെള്ളം

ഉപ്പിട്ട ഇളം ചൂടുവെള്ളം കുടിക്കുകയോ തൊണ്ടയില്‍ പിടിക്കുകയോ ചെയ്യുന്നതും  തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: തൈറോയ്‌ഡിനെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios