Asianet News MalayalamAsianet News Malayalam

Health Tips: തൈറോയ്‌ഡിനെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

കഴുത്തില്‍ നീര്‍ക്കെട്ട്, കഴുത്തിലെ മുഴ, ശബ്ദം അടയുക, പേശികളിലുണ്ടാകുന്ന വേദന, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, ഉത്കണ്ഠ, വിഷാദം, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. 

Approved tips to manage thyroid
Author
First Published Aug 22, 2024, 9:56 AM IST | Last Updated Aug 22, 2024, 10:10 AM IST

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്‌ഡ്. തൈറോയ്‌ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയ്‌ഡ് ഗ്രന്ഥി  അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. കഴുത്തില്‍ നീര്‍ക്കെട്ട്, കഴുത്തിലെ മുഴ, ശബ്ദം അടയുക, പേശികളിലുണ്ടാകുന്ന വേദന, ശരീരഭാരം കൂടുകയോ (ഹൈപ്പോ തൈറോയ്ഡിസം) കുറയുകയോ  (ഹൈപ്പര്‍ തൈറോയ്ഡിസം)  ചെയ്യുക, ഉത്കണ്ഠ, വിഷാദം, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെ  തൈറോയ്ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. 

തൈറോയ്‌ഡിനെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.  

2. സെലീനിയം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്‌ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തൈറോയ്ഡ് ഹോർമോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് ഇവ സഹായിക്കും. ഇതിനായി ബ്രസീല്‍ നട്സ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക.

4. വിറ്റാമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നത്തിനു വഴിയൊരുക്കാം. അതിനാല്‍ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇതിനായി വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

5. ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തൈറോയ്‌ഡിന്‍റെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഗ്ലൂട്ടണ്‍ പൂര്‍ണമായി ഒഴിവാക്കുക.

6. പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തൈറോയ്‌ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി തൈരും മറ്റും കഴിക്കാം. 

7. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. പുകവലി മൂലം തൈറോയിഡ് ചികിത്സകള്‍ ഫലിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. 

8. സ്ട്രെസ് കുറയ്ക്കുക. ഒപ്പം പതിവായി വ്യായാമം ചെയ്യുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കുട്ടികളുടെ വളര്‍ച്ചയ്ക്കും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios