ഈ ഭക്ഷണങ്ങൾ കഴിക്കൂ, ചർമ്മം സുന്ദരമാക്കും
പപ്പായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കേടുപാടുകൾക്കെതിരെ പോരാടുകയും ചർമ്മത്തെ ചെറുപ്പമാക്കുകയും ചെയ്യുന്നു. പപ്പായയിൽ പപ്പെയ്ൻ പോലുള്ള എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.

ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. ചിലർക്ക് വളരെ ചെറുപ്പത്തിൽ തന്നെ മുഖത്ത് അമിതമായി പ്രായം തോന്നാം. എന്നാൽ, ചിലരാണെങ്കിൽ 40 കഴിഞ്ഞിട്ടും നല്ല ചെറുപ്പം കാത്ത് സൂക്ഷിക്കുന്നവരുണ്ട്. ചർമ്മസംരക്ഷണത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ...
ഒന്ന്...
വാൾനട്ടിൽ വിറ്റാമിനുകൾ ബി 5, ഇ എന്നിവ പോലുള്ള മോയ്സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്താനും ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും സഹായിക്കുന്നു.
വാൾനട്ടിൽ കൊഴുപ്പ്, നാരുകൾ, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി ദിവസവും മൂന്നോ നാലോ വാൾനട്ട് കഴിക്കാവുന്നതാണ്.
രണ്ട്...
പപ്പായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കേടുപാടുകൾക്കെതിരെ പോരാടുകയും ചർമ്മത്തെ ചെറുപ്പമാക്കുകയും ചെയ്യുന്നു. പപ്പായയിൽ പപ്പെയ്ൻ പോലുള്ള എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
മൂന്ന്...
ബദാം ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ്. ആന്റിഓക്സിഡന്റുകൾ ചർമ്മ കോശങ്ങളെ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. ബദാമിൽ മെലാറ്റോണിൻ അടങ്ങിയിരിക്കുന്നു.
നാല്...
ബദാമിൽ വിറ്റമിൻ ഇ, മഗ്നീഷ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും ഫൈബർ ദഹനം നല്ലപോലെ നടക്കുന്നതിന് സഹായിക്കുകയും അതിലൂടെ ചർമ്മ പ്രശ്‌നങ്ങൾ അകറ്റുന്നതിനും സഹായകമാണ്.
അഞ്ച്...
ഇലക്കറി ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. കാരണം ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയവയാണ് ഇലക്കറികൾ. ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും.
ആറ്...
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഫ്ളാക്സ് സീഡ്. ഇവ കൊളാജിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും നൽകും.
Read more മുന്തിരി പ്രിയരാണോ? എങ്കിൽ ഇതറിഞ്ഞോളൂ