Asianet News MalayalamAsianet News Malayalam

മുന്തിരി പ്രിയരാണോ? എങ്കിൽ ഇതറി‍ഞ്ഞോളൂ

മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി ​ഗവേഷണങ്ങൾ പറയുന്നു. മുന്തിരി നാരുകളുടെ നല്ല ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

know the health benefits of eating grapes-rse-
Author
First Published Oct 21, 2023, 8:59 AM IST

മുന്തിരി ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. പലനിറത്തിലുള്ള മുന്തിരി ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. മുന്തിരി രുചികരം മാത്രമല്ല പോഷകഗുണമുള്ളതുമാണ്. മുന്തിരി ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. അവയിൽ കലോറിയും കൊഴുപ്പും കുറവാണ്. കൂടാതെ വിറ്റാമിൻ സിയും കെയും കൂടുതലാണ്.

മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിവിധ ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ഹൃദയാരോഗ്യം, വർദ്ധിച്ച രോഗപ്രതിരോധ പ്രവർത്തനം, കാൻസർ പ്രതിരോധം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ​ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കും.

മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി ​ഗവേഷണങ്ങൾ പറയുന്നു.

മുന്തിരിയിൽ റെസ്‌വെറാട്രോൾ, ക്വെർസെറ്റിൻ തുടങ്ങിയ വിവിധ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് ട്യൂമറുകളുടെ വളർച്ചയെ തടയാൻ സഹായിക്കും. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ പ്രതിരോധം വർദ്ധിപ്പിക്കുന്നു.

മുന്തിരി നാരുകളുടെ നല്ല ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുന്തിരിയും നാരുകൾ അടങ്ങിയ മറ്റ് പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം വർദ്ധിപ്പിക്കും. മുന്തിരിയിൽ വൈറ്റമിൻ സി, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തിന് പ്രധാനമാണ്. 

മുന്തിരിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ വ്യത്യസ്ത ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്നും മറ്റ് നേത്രരോഗങ്ങളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.

മുന്തിരിയിൽ കാണപ്പെടുന്ന റെസ്‌വെറാട്രോൾ, മസ്തിഷ്ക കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും, അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

മറ്റൊന്ന്,  മുന്തിരിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് പ്രമേഹമുള്ള വ്യക്തികൾക്കും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായകമാണ്. മുന്തിരിയിൽ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്, ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിന് സഹായിച്ചേക്കാം. 

രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

 

Follow Us:
Download App:
  • android
  • ios