Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഓർമ്മശക്തി കൂട്ടാൻ സഹായിക്കും

ബ്രോക്കോളി ശരീരത്തിന് മാത്രമല്ല തലച്ചോറിനും മികച്ചൊരു പച്ചക്കറിയാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിൻ കെയാലും സമ്പന്നമായ ബ്രൊക്കോളി തലച്ചോറിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. 
 

foods for increase memory power and brain health
Author
First Published Jan 28, 2024, 3:48 PM IST

തലച്ചോറിൻ്റെ ആരോഗ്യത്തിന് നാം ഏറം പ്രധാന്യം നൽകേണ്ടതുണ്ട്. ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കുന്നു.  വൈജ്ഞാനിക ആരോഗ്യത്തിൻ്റെ പ്രധാന ഘടകമായ ഓർമ്മശക്തി, പോഷക സമൃദ്ധമായ ഭക്ഷണക്രമം ഉൾപ്പെടുന്ന വിവിധ ജീവിതശൈലികളിലൂടെ മെച്ചപ്പെടുത്താൻ കഴിയും. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

ബ്ലൂബെറി...

ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

മത്സ്യം...

സാൽമൺ, ട്രൗട്ട്, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ, പ്രത്യേകിച്ച് ഡോകോസഹെക്സെനോയിക് ആസിഡിൻ്റെ (ഡിഎച്ച്എ) സമൃദ്ധമായ ഉറവിടങ്ങളാണ്. തലച്ചോറിൻ്റെ ആരോഗ്യത്തിന് ഒമേഗ-3 നിർണായകമാണ്. പ്രത്യേകിച്ച് DHA, തലച്ചോറിൻ്റെ ഒരു പ്രധാന ഘടനാപരമായ ഘടകമാണ്. ‌ഭക്ഷണത്തിൽ കൊഴുപ്പുള്ള മത്സ്യം ഉൾപ്പെടുത്തുന്നത് വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ‌ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

ബ്രൊക്കോളി...

ബ്രോക്കോളി ശരീരത്തിന് മാത്രമല്ല തലച്ചോറിനും മികച്ചൊരു പച്ചക്കറിയാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിൻ കെയാലും സമ്പന്നമായ ബ്രൊക്കോളി തലച്ചോറിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. 

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധി വികാസത്തിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

മഞ്ഞൾ...

മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. കുർക്കുമിന് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് മെമ്മറി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ​ഗുണം ചെയ്യും.

കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

 

Latest Videos
Follow Us:
Download App:
  • android
  • ios