സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ അവ സഹായിക്കുന്നു. മാത്രമല്ല, എന്നാൽ മുടി വളരാനും തിളക്കവും നിറവും നിലനിർത്താനും ശരീരത്തിന് അവ ആവശ്യമാണ്.

അമിതമായ മുടികൊഴിച്ചിലും താരനുമാണോ നിങ്ങളുടെ പ്രശ്നം? മുടിയുടെ ആരോ​ഗ്യത്തിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. മുടി കൊഴിച്ചിൽ തടയാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്

സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ അവ സഹായിക്കുന്നു. മാത്രമല്ല, എന്നാൽ മുടി വളരാനും തിളക്കവും നിറവും നിലനിർത്താനും ശരീരത്തിന് അവ ആവശ്യമാണ്.

രണ്ട്

തൈര് പതിവായി കഴിക്കുന്നത് മുടിയെ ശക്തിയുള്ളതാക്കുന്നു. തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇത് മുടിയെ കരുത്തുള്ളതാക്കുന്നു.

മൂന്ന്

കടുത്ത പച്ച നിറത്തിലെ ഇലക്കറികൾ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. അയേൺ, ബീറ്റാകരോട്ടിൻ, ഫോളേറ്റ്, വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. മുടി ആരോഗ്യകരമാകാനും ശിരോചർമം ആരോഗ്യത്തോടെയാകാനും ഇത് സഹായിക്കുന്നു. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം നൽകും.

നാല്

മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒന്നാണ് പേരയ്ക്ക. ഇത് വൈറ്റമിൻ സിയാൽ സമ്പുഷ്ടമാണ്. ഓറഞ്ചിലേക്കാൾ വൈറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് പറയാം. 

അഞ്ച്

മധുരക്കിഴങ്ങിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചം ബീറ്റാ കരോട്ടിൻ എന്ന പ്രത്യേക ആന്റി ഓക്‌സിന്റ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് സ്വാഭാവിക എണ്ണമയം നൽകുന്നു. 

സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന 9 അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | Kerala Rain |ഏഷ്യാനെറ്റ് ന്യൂസ്