വിവിധയിനം ചീരകൾ, ഉലുവയില, മല്ലിയില, പുതിനയില എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തൂ. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കും. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അ‌ടങ്ങിയിരിക്കുന്നു. 

ആരോഗ്യകരമല്ലാത്ത ആഹാരവും വ്യായാമത്തിന്റെ അഭാവവും സമ്മർദ്ദവുമെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ആഹാര കാര്യത്തിൽകൂടുതൽ ശ്രദ്ധ നൽകണം. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഹൃദയാരോഗ്യത്തിന് നാം കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വിവിധയിനം ചീരകൾ, ഉലുവയില, മല്ലിയില, പുതിനയില എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തൂ. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കും. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അ‌ടങ്ങിയിരിക്കുന്നു. 

രണ്ട്...

ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങി ധാന്യങ്ങൾ ​ഹൃദയത്തെ സംരക്ഷിക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വൈറ്റമിനുകളും ഹൃദയത്തെ കാക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന്...

തക്കാളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 

നാല്...

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വൈറ്റമിൻ എ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി1, ബി2 വൈറ്റമിൻ കെ തുടങ്ങി പത്തോളം വൈറ്റമിനുകളും മിനറൽസും ധാരാളമായി ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ആപ്പിളിനാകും.

അഞ്ച്...

ചീത്ത കൊളസ്ട്രോൾ അകറ്റാൻ ബദാം ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി17, കെ എന്നിവ കൊഴുപ്പിനെ അകറ്റി ഹൃദ്രോഗത്തെ ത‌‌ടയുന്നു.

ഇത് 'പിസാ കോണ്‍'; പുത്തന്‍ പരീക്ഷണത്തിനെതിരെ വടിയെടുത്ത് പിസ പ്രേമികൾ