ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ വിറ്റാമിൻ ഇ അത്യാവശ്യമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, മുറിവുകൾ പതുക്കെ ഉണങ്ങുക എന്നിവ രോഗപ്രതിരോധ ശേഷി ദുർബലമായതിന്റെ സൂചനകളാണ്. വിറ്റാമിൻ ഇയുടെ കുറവ് റെറ്റിനയെയും ബാധിക്കും. ഇത് ദുർബലമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
എല്ലാ പോഷകങ്ങളും ശരീരത്തിന് പ്രധാനപ്പെട്ടതാണ്. അതിലൊന്നാണ് വിറ്റാമിൻ ഇ (Vitamin E ). ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുകയും ആരോഗ്യമുള്ള ചർമ്മം, മുടി (Hair), പേശികൾ എന്നിവയ്ക്കും പ്രധാനപ്പെട്ട പോഷകമാണ്. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിൽ മികച്ച ആന്റി ഓക്‌സിഡന്റ് ആയി പ്രവർത്തിക്കുന്നു.
ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു. ഈ ശക്തമായ ആന്റി ഓക്‌സിഡന്റ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിൽ നിന്നും കോശങ്ങളെ സംരക്ഷിച്ചു ശരീരത്തിലെ പ്രവർത്തനങ്ങളെ സാധാരണഗതിയിലാക്കുന്നു. വിറ്റാമിൻ ഇ തലയോട്ടിയിലെ മൈക്രോ സർക്കുലേഷനെ സഹായിക്കുകയും മുടിയ്ക്ക് പോഷണം നൽകുകയും അവയെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ കുറഞ്ഞാൽ മുടികൊഴിച്ചിൽ, വരണ്ട ചർമ്മം, കാഴ്ച കുറയുക, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ വിറ്റാമിൻ ഇ അത്യാവശ്യമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, മുറിവുകൾ പതുക്കെ ഉണങ്ങുക എന്നിവ രോഗപ്രതിരോധ ശേഷി ദുർബലമായതിന്റെ സൂചനകളാണ്.
വിറ്റാമിൻ ഇയുടെ കുറവ് റെറ്റിനയെയും ബാധിക്കും. ഇത് ദുർബലമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കോശങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതിന് പുറമേ വിറ്റാമിൻ ഇ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ബദാം, അവാക്കാഡോ, ഇലക്കറികൾ, പീനട്ട് ബട്ടർ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ ഇയാൽ സമ്പുഷ്ടമാണ് ഈ ഭക്ഷണങ്ങൾ.
Read more ഒരിക്കല്‍ വന്ന് ഭേദമായ ശേഷം വീണ്ടും കൊവിഡ് വരാന്‍ എത്ര സമയമെടുക്കും?
