ജീവനെടുക്കാൻ വരെ കാരണമാകുന്ന രോഗാവസ്ഥയാണ്​ ആസ്‍ത്മ. ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണിത്. അണുബാധ, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്‍ത്മയ്ക്ക്​ കാരണമാകാറുണ്ട്​. ചുമയും ശബ്​ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച്​ വലഞ്ഞുമുറുകുന്നതും ഇതിന്‍റെ ലക്ഷണങ്ങളാണ്. ആസ്തമയെ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. തേൻ ആസ്തമയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്​. 

ഒരു കപ്പ്​ ചൂടുകാപ്പി കഴിക്കുന്നതും നിങ്ങളുടെ ശ്വാസോഛോസത്തെ സുഖകരമാക്കും. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ തിളപ്പിച്ച്​ തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്തമക്ക്​ ഇത്​ കൂടുതൽ ഫലപ്രദമാണ്​. ആസ്തമരോഗം മുതല്‍ ശ്വാസകോശത്തെ വരെ സംരക്ഷിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ നോക്കാം. 

1. ആപ്പിള്‍

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു.  ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്തമ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. 

2. ചീര 

വൈറ്റമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര. ആസ്തമ രോഗികള്‍ക്ക് പൊട്ടാസ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കുറവുണ്ട്. അതിനാല്‍ ആസ്തമ രോഗികള്‍ ചീര കഴിക്കുന്നത് മൂലം ഇത്തരം പ്രശ്നങ്ങള്‍ മാറികിട്ടുമെന്നും വിദഗ്ദര്‍ പറയുന്നു. 

3. വെളുത്തുള്ളി

മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ തിളപ്പിച്ച്​ തണുപ്പിച്ച ശേഷം കഴിക്കാം. പ്രാഥമിക ഘട്ടത്തിലുള്ള ആസ്​തമക്ക്​ ഇത്​ ഏറെ ഫലപ്രദമാണ്​. 

4. ഇഞ്ചി 

ഇഞ്ചി ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. ആസ്തമ രോഗികള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. തിളപ്പിച്ച വെള്ളത്തിൽ ചെറിയ കഷ്​ണം ഇഞ്ചി ചേർക്കുക. അഞ്ച്​ മിനിറ്റ്​ വെച്ച ശേഷം വെള്ളം തണുക്കുന്ന മുറക്ക്​ കഴിക്കാം.

5.  ചെറുനാരങ്ങ 

പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തിൽ ചേർത്ത്​ മധുരം ചേർത്ത്​ കഴിക്കാം. ഇത് പതിവാക്കിയാൽ ആസ്​തമയുടെ പ്രശ്​നം കുറയ്ക്കാൻ കഴിയും.

6. ഞാവല്‍പ്പഴം 

ഞാവല്‍പ്പഴം( blueberry) നിങ്ങളുടെ ശ്വാസകോശത്തെ സംരക്ഷിക്കും. ഇവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. 

7. വാല്‍നട്ട്

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് വാല്‍നട്ട് (Walnuts). ഇവയ്ക്ക് ആസ്തമയെ ചെറുത്തുനിര്‍ത്താനുളള കഴിവുമുണ്ട്. 

8. തേന്‍ 

തേൻ ആസ്​ത​മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്​. കിടക്കുന്നതിന്​ മുമ്പ്​ ഒരു ടീ സ്​പുൺ തേനിൽ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. 

9. കാപ്പി 

ആസ്​തമയ്ക്കുള്ള വീട്ടുപ്രതിവിധികളിൽ ഒന്നാണ്​ കാപ്പി കുടി. ഒരു കപ്പ്​ ചൂടുകാപ്പി നിങ്ങളുടെ ശ്വാസനാളിയിലെ തടസം നീക്കുകയും മികച്ച രീതിയിൽ ശ്വാസോഛോസം നടത്താൻ സഹായിക്കുകയും ചെയ്യും.

10. ഓറഞ്ച്

വൈറ്റമിന്‍ സി ധാരാളം അടങ്ങിയതാണ് ഓറഞ്ച്. ആസ്തമ രോഗികള്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് ജപ്പാനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.