മലിനമായ വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ഛർദി, വയറിളക്കം, നിർജ്ജലീകരണം, പനി തുടങ്ങി പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
മലിനമായ വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ഛർദി, വയറിളക്കം, നിർജ്ജലീകരണം, പനി തുടങ്ങി പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. മലിനമായ വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.മലിനമായ വെള്ളം കുടിക്കുമ്പോൾ വയറിളക്കം, ഛർദി എന്നിവ ഉണ്ടാവുകയും ഇത് ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാനും കാരണമാകുന്നു. കൂടാതെ വയറ് വേദന അനുഭവപ്പെടുകയും, പനി, ക്ഷീണം എന്നിവ ഉണ്ടാവാനും സാധ്യത കൂടുതലാണ്.
2. മലിനമായ വെള്ളം കുടിക്കുന്നത് കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗ പ്രതിരോധശേഷി ഇല്ലാത്ത ആളുകൾ എന്നിവരുടെ ആരോഗ്യം വഷളാവാൻ സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവാനും ഗുരുതരമായ അസുഖങ്ങൾ വരാനും കാരണമാകുന്നു.
3. സ്ഥിരമായി മലിനമായ വെള്ളം കുടിക്കുന്നത് ദീർഘകാല രോഗങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കരളിനേയും വൃക്കകളെയും തകരാറിലാക്കുന്നു. മലിനമായ വെള്ളം കുടിക്കുന്നത് ക്യാൻസർ സാധ്യതയേയും വർധിപ്പിക്കും.
4. മലിനമായ വെള്ളം കുടിക്കുന്നത് ജലജന്യ രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. വെള്ളം കുടിച്ച് കുറച്ച് കഴിയുമ്പോൾ തന്നെ ഛർദിയും വയറിളക്കവും ഉണ്ടെങ്കിൽ ശ്രദ്ധിക്കാം. അതേസമയം ചില സാഹചര്യങ്ങളിൽ വെള്ളം കുടിച്ച് ആഴ്ച്ചകൾ കഴിഞ്ഞിട്ടാവാം ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
5. എപ്പോഴും തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. കുടിക്കുന്ന വെള്ളം വൃത്തിയുള്ള സ്ഥലങ്ങളിലാവണം സൂക്ഷിക്കേണ്ടത്. എപ്പോഴും വീടും പരിസരവും വൃത്തിയുള്ള ഇടമാക്കി സൂക്ഷിക്കാം.


