ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും മോശം കൊളസ്ട്രോളം. നല്ല കൊളസ്ട്രോളിനെയാണ് എച്ച്ഡിഎൽ കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദ്രോ​ഗം ഉണ്ടാകുന്നതിന് കാരണമാകും.

20 വയസ്സിന് മുകളിലുള്ള അമേരിക്കാരിൽ 12 ശതമാനത്തിലധികം പേർക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് 'സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (സിഡിസി) വ്യക്തമാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഓട്സ്...

ദിവസവും ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തില്‍ അലിഞ്ഞ് ചേരുന്ന ഫൈബറായ 'ബീറ്റാ ഗ്ലൂക്കന്‍' ( beta glucan) കൊളസ്‌ട്രോളിന്റെ തോതു കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യാതിരിക്കാനും സഹായിക്കും.

നട്സ്...

പതിവായി നട്സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് 'അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. നട്സിൽ ഉയർന്ന ശതമാനം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിലെ ദോഷകരമായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആപ്പിൾ...

കൊളസ്ട്രോൾ ഉള്ള 40 പേർ ഓരോ ദിവസവും രണ്ട് ആപ്പിൾ വീതം രണ്ട് മാസത്തേക്ക് കഴിക്കുകയും, എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയുന്നത് കാണാനായെന്ന് പഠനത്തിൽ പറയുന്നു.

അവാക്കാഡോ...

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് അവാക്കാഡോ. കൊളസ്ട്രോൾ ഉള്ളവർ ദിവസവും ഒരു അവാക്കാഡോ വീതം കഴിക്ക‌ണമെന്ന് വിദ​ഗ്ധർ നിർദേശിക്കുന്നു. അവാക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, ഫൈബർ, ല്യൂട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകളാണ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്.

കൊവിഡ് 19 വാക്‌സിന്‍; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍...