തെെറോയ്ഡ് രോഗികൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ
നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ കാണപ്പെടുന്ന നിരവധി പോഷകങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയെ അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനോ നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് നേടിയെടുക്കുന്നതിനോ സഹായിക്കുന്നു.

ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് തെെറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഇത് വൈവിധ്യമാർന്ന ജൈവ പ്രക്രിയകളെ നിയന്ത്രിക്കുകയും നല്ല ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോൾ അല്ലെങ്കിൽ ഹൈപ്പർ ആക്റ്റീവ് ആയിരിക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം.
തൈറോയ്ഡ് ഗ്രന്ഥി ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുനൽകുന്നതിനുള്ള സഹായിക്കുന്ന ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണം. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ കാണപ്പെടുന്ന നിരവധി പോഷകങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയെ അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനോ നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് നേടിയെടുക്കുന്നതിനോ സഹായിക്കുന്നു. ശരിയായ ഉറക്കം തെെറോയ്ഡിനെ അകറ്റുന്നതിന് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറഞ്ഞു.
തെെറോയ്ഡ് രോഗികൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ...
ഒന്ന്...
കശുവണ്ടിയിൽ സെലിനിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ തൈറോയ്ഡ് പ്രവർത്തനം ഉറപ്പാക്കുന്നതിലും തൈറോയ്ഡ് അളവ് നിയന്ത്രിക്കുന്നതിലും തൈറോയ്ഡ് ടിഷ്യുവിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും നാലോ അഞ്ചോ കശുവണ്ടി കഴിക്കുന്നത് പതിവാക്കുക.
രണ്ട്...
തേങ്ങയിൽ ഉയർന്ന അളവിലുള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ ഉണ്ട്. ഇത് മെറ്റബോളിസവും ഊർജ്ജ നിലയും വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും ചെറിയ തേങ്ങ കഷ്ണങ്ങൾ കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.
മൂന്ന്...
ചിയ വിത്തുകൾ ഒമേഗ -3 യുടെ സമ്പന്നമായ ഉറവിടമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഹാഷിമോട്ടോയുടെ തൈറോയ്ഡൈറ്റിസ്, ഡിക്വെർവെയിൻസ് തൈറോയ്ഡൈറ്റിസ് അല്ലെങ്കിൽ മറ്റ് തൈറോയ്ഡൈറ്റിസ് പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ട തൈറോയ്ഡ് ഗ്രന്ഥിയിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
നാല്...
മത്തങ്ങ വിത്തുകൾ തൈറോയ്ഡ് ആരോഗ്യത്തിന് നിർണായകവും തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിനും ആവശ്യമായ സിങ്കിന്റെ സമ്പന്നമായ ഉറവിടമാണ്. കൂടാതെ, മത്തങ്ങ വിത്തുകൾ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫന്റെ സ്വാഭാവിക ഉറവിടമാണ്. മത്തങ്ങ വിത്തുകളിലെ സിങ്ക്, കോപ്പർ, സെലിനിയം എന്നിവയും ഉറക്കത്തിന്റെ ദൈർഘ്യത്തെയും ഗുണനിലവാരത്തെയും ബാധിക്കും.