ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാവില്ല. ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ഫാറ്റി ലിവർ തടയാനാകൂ. ഛര്‍ദി, കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത്, അടിവയറ്റില്‍ നീര് വരിക, വിശപ്പിലാതിരിക്കുക ഇവയൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ. ഫാറ്റി ലിവർ പ്രശ്നമുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഫാറ്റി ലിവർ എന്ന അസുഖത്തെ നിസാരമായി കാണേണ്ട ഒന്നല്ല. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. 

ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാവില്ല. ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ഫാറ്റി ലിവർ തടയാനാകൂ. ഛര്‍ദി, കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത്, അടിവയറ്റില്‍ നീര് വരിക, വിശപ്പിലാതിരിക്കുക ഇവയൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ. ഫാറ്റി ലിവർ പ്രശ്നമുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഉപ്പ്...

ഫാറ്റി ലിവർ പ്രശ്നമുള്ളവർ ഉപ്പ് ചേർത്ത് ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉപ്പ് അധികം കഴിക്കുന്നത് ജലാംശം കുറയ്ക്കും. ഉപ്പ് അധികം കഴിക്കുന്നത് ബിപി കൂട്ടാനിടവരും. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്. വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഇവയുടെ ആരോഗ്യത്തിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഉപ്പ് കൂടുതൽ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനിടവരും.

മധുരമുള്ള ഭക്ഷണങ്ങൾ...

ഫാറ്റി ലിവർ രോ​ഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ടെെപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മധുരം ചേർക്കാതെ ചായ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ...

 കൊഴുപ്പുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർ​ഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാം. 

മദ്യപാനം...

 ഫാറ്റി ലിവർ രോ​ഗമുള്ള ഒരാൾ ഒരു കാരണവശാലും മദ്യപിക്കരുത്. മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും സാധ്യതയേറെയാണ്. 

പ്രോസസ്ഡ് മീറ്റ്....

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.