Asianet News MalayalamAsianet News Malayalam

Health Tips: ലിവർ സിറോസിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും.

foods to avoid if you have liver cirrhosis
Author
First Published Jun 16, 2024, 9:46 AM IST

കരളിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാനുള്ള സാധ്യത  ഏറെയാണ്. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. 

ലക്ഷണങ്ങള്‍... 

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും.  ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്. വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരൾ സിറോസിസിന്‍റെ ലക്ഷണമാകാം.  ലിവര്‍ സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.

ലിവർ സിറോസിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍: 

1. മദ്യം 

അമിത മദ്യപാനം മൂലം ലിവർ സിറോസിസ് രോഗമുണ്ടാകാം എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ മദ്യപാനം പരിമിതപ്പെടുത്തുക. 

2. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

 എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ അവ ഒഴിവാക്കുക. 

3. മധുരം

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ 

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും കരളിന് നല്ലതല്ല. 

5. പ്രോസസിഡ് ഭക്ഷണങ്ങള്‍

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കേണ്ടതും പ്രധാനമാണ്. 

Also read: ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? അറിയാം സ്ത്രീകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios